ഷിംല-ബോളിവുഡ് നടൻ ആസിഫ് ബസ്‌റ മരിച്ച നിലയിൽ കണ്ടെത്തി. 53 വയസ്സായിരുന്നു തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ഹിമാചൽ പ്രദേശിലെ ധർമശാലയിൽ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താരം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോട്ടുകൾ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരളടയാള വിദഗ്ധരും ഫോറൻസിക് ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്.കഴിഞ്ഞ അഞ്ച് വർഷമായി ആസിഫ് ധർമശാലയിലെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അദ്ദേഹത്തോടൊപ്പം ഒരു വിദേശി കാമുകി ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്.പാതാൾ ലോക് എന്ന ആമസോൺ വെബ് സീരീസിലൂടെ പ്രശസ്തനായ നടനാണ് ആസിഫ് ബസ്‌റ. ജബ് വീ മെറ്റ്, കൈ പോ ചെ, ഹിച്ച്കി, ക്രിഷ് 3 തുടങ്ങി ഒരുപിടി സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ബിഗ് ബ്രദർ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും ആസിഫിനെ പരിചയമുണ്ട്. ആസിഫിന്റെ മരണത്തിൽ നിരവധി ചലച്ചിത്ര പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ