‘ഇത് മില്‍മയല്ല, മേന്മ’മിൽമയെ പിന്തള്ളി മറുനാടൻ പാൽ സംസ്ഥാനത്ത് വ്യാപകമാവുന്നു.

നിലമ്പൂർ: കേരളത്തിന്റെ സ്വന്തം മിൽമയെ പിന്തള്ളി മറുനാടൻ പാൽ ഉത്പന്നങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാവുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ, മില്‍മ്മ ബ്രാന്‍ഡിനോട് സമാനമായി മഹിമ, നന്മ തുടങ്ങിയ പേരിലാണ് ഇവ വിപണിയിലെത്തിക്കുന്നത്. പൊതുവെ മിൽമയുടെ സമാനമായ പാക്കിംഗ് കളറും പേര് എഴുതിയതിന്റെ രീതിയും കണ്ടാൽ ഇത് മിൽമ പാൽ തന്നെയെന്ന് തോന്നിപ്പോകും. അത്രക്ക് സാമ്യമുണ്ട്.

വിപണിയിൽ സുലഭമായിക്കൊണ്ടിരിക്കുന്ന പലതരം പാലുകളും ഗുണമേൻമാ മാനദണ്ഡങ്ങൾ പാലിക്കാതെയും കമ്പനിയുടെ ഉറവിടം വ്യക്തമാക്കാതെയുമാണ് വിപണി കയ്യടക്കുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പാക്കറ്റുകളില്‍ നിര്‍മ്മിക്കുന്നതാരെന്നോ, എവിടെയാണ് ഉത്പാദനമെന്ന വിവരങ്ങളില്ലാതെയും പല ബ്രാന്‍ഡുകളും വിപണിയിലുണ്ട്. വലിയതോതിൽ ലാഭം നൽകുന്ന ഇത്തരം പാൽ പായ്ക്കറ്റുകൾ വിൽക്കുന്നതിലൂടെ വ്യാപാരികളും മറുനാടൻ പാൽ ലോബിയുടെ ഭാഗമാവുകയാണ്.

മിൽമയാണെന്ന് തെറ്റിദ്ധരിച്ച് കവർപാൽ വാങ്ങി വീട്ടിലെത്തി ഉപയോഗിക്കുമ്പോഴാണ് തങ്ങൾ വാങ്ങിയത് ഒറിജിനൽ മിൽമയല്ലെന്ന് തിരിച്ചറിയുന്നത്. രണ്ടു കമ്പനികളുടെ കവറുകളും ഒറ്റനോട്ടത്തിൽ മിൽമയാണെന്ന് തന്നെയാണ് തോന്നുക. മിൽമയാണെന്ന് തെറ്റിദ്ധരിച്ച് സാധാരണക്കാർ ശ്രദ്ധിക്കാതെ ഇത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കവറും, പശുവിന്റെ ചിത്രവും, എഴുത്തും, കവർ കളറും എല്ലാം മിൽമയെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്.

മിൽമയുടെ അംഗീകൃത ഏജൻസികളല്ലാത്ത മിൽമ വിൽപന നടത്തുന്ന കടകളിലും മറ്റുമാണ് ഇവ ഇടകലർന്നു വിൽപന നടത്തുന്നത്. പാലിനു പുറമെ തൈരും മിൽമയുടെ അതേ കവർ സാദൃശ്യമുള്ളതാണ്. ഒരു കമ്പനി തിരുവനന്തപുരത്തും, മറ്റൊരു കമ്പനി പന്തളത്തുമാണ് ഡയറി ഫാം നടത്തുന്നത്. ഒറ്റനോട്ടത്തിൽ മിൽമതന്നെയാണെന്നാണ് തോന്നുക. മിൽമ 500 മില്ലിയാണ് എങ്കിൽ മറ്റു രണ്ടും 450 മില്ലിയാണ്. മിൽമയേക്കാൾ ഒരു രുപ കൂടുതലുമാണ്. അതേ സമയം രണ്ടു കമ്പനികളും ലൈസൻസോട് കൂടിതന്നെയാണ് പ്രവർത്തിക്കുന്നത്. കച്ചവടക്കാർക്ക് ഇരു കമ്പനികളും മിൽമയേക്കാൾ കൂടതൽ കമ്മിഷൻ നൽകുന്നുണ്ടെന്നാണ് വിവരം.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.