കാടിനുള്ളിലൊരു വോട്ടുദിനം മഷിപുരട്ടി വനഗ്രാമങ്ങൾ

കാടിനുള്ളില്‍ കനത്ത കാവലില്‍ ചെട്ട്യാലത്തൂരിനും കുറിച്യാടിനും വോട്ടുദിനം. നേരം പുലരുന്നതിന് മുമ്പേ തന്നെ കാടിനുള്ളിലെ പോളിങ്ങ് ബൂത്ത് ഉണര്‍ന്നിരുന്നു. ഇത്തവണ യൂത്ത് ബൂത്ത് എന്ന പ്രത്യേകത കൂടിയുള്ളതിനാല്‍ പോളിങ്ങ് ഉദ്യോഗസ്ഥരെല്ലാം യുവാക്കള്‍. സംശയങ്ങള്‍ ഒന്നുമില്ല. എല്ലാം കൃത്യം. അതിരാവിലെ തന്നെ മോക്ക് പോളിങ്ങ്. അതിന് ശേഷം രാവിലെ ഏഴിന് പോളിങ്ങ് ബൂത്ത് വോട്ടിങ്ങിനായി സുസജ്ജം. ആകുലതകളും ആശങ്കകളുമില്ലാതെ എല്ലാം പതിവ് പോലെ തന്നെയായിരുന്നു. വോട്ടിങ്ങ് തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിടുമ്പോഴും ചെട്ട്യാലത്തൂരില്‍ വലിയ തിരക്കുകളോ വോട്ടര്‍മാരുടെ നീണ്ട നിരകളോ കാണാനില്ല. വിളിപ്പാടകലെയുള്ള വീടുകളില്‍ നിന്നും സാധാരണ ഒരു ദിനം പോലെ വീട്ടുകാരെല്ലാം പതിവ് ജോലികളില്‍. കാടിനുള്ളിലും കത്തുന്ന ചൂടില്‍ വീടിന്റെ ഇറയത്തിരുന്ന് കഥപറയുന്നവര്‍. വെയില് ഒന്ന് കുറയട്ടെ എന്നിട്ടാകാം വോട്ട് എന്നായിരുന്നു മിക്കവരുടെ മറുപടി. ഇതിനിടയിലും തിരക്കിട്ട് കോളനിയിലെ എഴുപതുകാരിയായ വെള്ളച്ചി ഒറ്റക്കെത്തി വോട്ട് ചെയ്ത് മടങ്ങി. സ്വയം സന്നദ്ധ പുനരധിവാസത്തിന്റെ പ്രതീക്ഷകളില്‍ പകുതിയിലധികം പേരും കാടിറങ്ങി. ശേഷിച്ചവര്‍ക്ക് മാത്രമായാണ് ഇവിടെ ഈ തെരഞ്ഞെടുപ്പ് കാലത്തും ചെട്ട്യാലത്തൂര്‍ ജി.എല്‍.പി സ്‌കൂളില്‍ ഒരു പോളിങ്ങ് ബൂത്തൊരുങ്ങിയത്. ഓരോരുത്തരായി ഇതിനിടയില്‍ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തി തുടങ്ങുമ്പോള്‍ ഇവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളെല്ലാം നല്‍കാന്‍ പോളിങ്ങ് ഉദ്യോഗസ്ഥരില്‍ ചിലര്‍ വരാന്തയില്‍ കാത്തുനിന്നു. ചെട്ട്യാലത്തൂരില്‍ ആകെ വോട്ട് 139 പേര്‍ക്കാണുളളത്. കാടിറങ്ങി പുറത്ത് പോയ ചിലര്‍ക്കും വോട്ട് കാടിനുളളിലുണ്ട്. ബത്തേരിക്കടുത്ത് വാടക വീട്ടിലേക്ക് തല്‍ക്കാലം താമസം മാറ്റിയ നിഖില്‍ അമ്മ നാരായണിക്കും വല്യമ്മ വെള്ളിച്ചിക്കും ഒപ്പമാണ് കാടിനുള്ളിലൂടെ ചെട്ട്യാലത്തൂരിലേക്ക് രണ്ടരകിലോമീറ്ററോളം നടന്നെത്തിയത്. കാട്ടാനയും കാട്ടുപോത്തുമെല്ലാമുള്ള വഴിയാണ് എങ്കിലും വോട്ട് ചെയ്യണം. കാടിറങ്ങിപ്പോയ ജീവിതവഴിയിലും കാടിനുള്ളിലേക്ക് ഈ തെരഞ്ഞെടുപ്പ് കാലം ഇവരെ തിരികെ വിളിക്കുന്നു. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ 83 ാം നമ്പര്‍ പോളിങ്ങ് ബൂത്താണ് കാടിനുള്ള കുറിച്യാട് ഏകാധ്യാപക വിദ്യാലയം. 34 കുടുംബങ്ങളിലായി 74 പേര്‍ക്കാണ് ഇവിടെ വോട്ടവകാശമുളളത്. സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെട്ട കാട്ടുനായ്ക്ക കുടുംബങ്ങള്‍ അധിവസിക്കുന്ന കുറിച്യാട് വനഗ്രാമത്തില്‍ തെരഞ്ഞെടുപ്പും കുറ്റമറ്റതായിരുന്നു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഇവിടം സന്ദര്‍ശിച്ച് ഒരുക്കങ്ങളെല്ലാം മുന്‍കൂട്ടി വിലയിരുത്തിയിരുന്നു. ചെതലയം ഫോറസ്റ്റ് റെയിഞ്ചില്‍പ്പെട്ട ഈ വനഗ്രാമത്തില്‍ പുനരധിവാസ പദ്ധതിയില്‍ കാടിറങ്ങാന്‍ തയ്യാറാകാതിരുന്ന ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്. കര്‍ഷകരായ ചെട്ടിസമുദായങ്ങളും കാട്ടുനായ്ക്ക കുടുംബങ്ങളുമായിരുന്നു കുറിച്യാട് ഗ്രാമത്തിലെ അന്തേവാസികള്‍. കാടുമായി പൊരുത്തപ്പെട്ട് നെല്‍കൃഷിയും മറ്റുമായി കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ചെട്ടിസമുദായം തുടങ്ങി പകുതിയോളം കുടുംബങ്ങള്‍ പുനരധിവാസ പദ്ധതിയില്‍ കാടിന് പുറത്തേക്ക് ജീവിതം പറിച്ചുനട്ടു. ശേഷിക്കുന്ന കുടുംബങ്ങള്‍ കാടിനുളളില്‍ തുടരുകയാണ്. ഇവര്‍ക്കായി വോട്ട് ചെയ്യാനുള്ള സൗകര്യവും തെരഞ്ഞെടുപ്പ് വിഭാഗം കാടിനുള്ളില്‍ ഒരുക്കിയിരുന്നു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെൻഷൻ

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.