കൽപ്പറ്റ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു.സ്കൂൾ വിപണിയിലെ മുഴുവൻ സാധനങ്ങളും ഗുണമേന്മയോടെയും, വിലക്കുറവിലും ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ച് കൊണ്ട് മെയ് – 2 മുതൽ ജൂൺ – 30 വരെ ആണ് സ്കൂൾ ബസാറിന്റെ പ്രവർത്തനം. കൽപ്പറ്റ പുതിയ ബസ്റ്റാന്റിന് അടുത്തായി ന്യൂഹോട്ടലിന് എതിർവശം പ്രവർത്തനം ആരംഭിച്ചു. ബ്രാൻഡഡ് കമ്പനി നോട്ട് പുസ്തകങ്ങൾ, സ്കൂൾ ബാഗുകൾ, പേനകൾ, പെൻസിലുകൾ,ലഞ്ച് ബോക്സ്, ഇൻസ്ട്രുമെന്റ് ബോക്സ് , തുടങ്ങി വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാവിധ സ്റ്റേഷനറി സാധനങ്ങളും 30% വരെ ഡിസ്കൗണ്ട് നൽകി കൊണ്ടാണ് വിതരണം ചെയ്യുന്നത്. സ്കൂൾ ബസാറിന്റെ പ്രവർത്തന ഉദ്ഘാടനം സംസ്ഥാന സഹകരണ ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സി കെ ശശീന്ദ്രൻ നിർവ്വഹിച്ചു. കെ ആർ ജിതിൻ, സംഗീത് സന്തോഷ്, ഷംലാസ്,സെബാസ്റ്റ്യൻ സർ എന്നിവർ സംസാരിച്ചു.

മെസിയും അര്‍ജന്‍റീനയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാൻ
അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മെസി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെത്തുന്നത് സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമാണെന്നും അത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ അറിവോടെയല്ലെന്നും