ഭാര്യക്കൊപ്പം ഉള്ള പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം ബലാത്സംഗമല്ല; സമ്മതം അപ്രസക്തം: വിവാദ വിധി പ്രസ്താവനയുമായി മധ്യപ്രദേശ് ഹൈകോടതി

‘പ്രകൃതിവിരുദ്ധ’ ലൈംഗികബന്ധം ഉള്‍പ്പെടെ ഭാര്യയ്ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗികബന്ധവും ബലാത്സംഗമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത്തരം സന്ദർഭങ്ങളില്‍ ഭാര്യയുടെ സമ്മതം അപ്രസക്തമാണെന്നും ഇക്കാരണത്താലാണ് ഇത് ബലാത്സംഗമല്ലാതാകുന്നതെന്നും കോടതി നിരീക്ഷിച്ചു. വൈവാഹിക ബലാത്സംഗം ഇന്ത്യയില്‍ കുറ്റകരമല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിചിത്രമായ നിരീക്ഷണം.

വിവാഹം സാധുവാണെങ്കില്‍ ഒപ്പം താമസിക്കുന്ന ഭാര്യയുമായി പുരുഷന് ഏതുതരത്തിലുള്ള ലൈംഗികബന്ധത്തിലും ഏർപ്പെടാമെന്നാണ് കോടതി പറഞ്ഞത്. ഭാര്യയുടെ പ്രായം 15 വയസിന് മുകളിലാണെങ്കില്‍ ഇത് ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376-ബി വകുപ്പ് മാത്രമാണ് ഇതിന് അപവാദമായുള്ളത്. നിയമപരമായോ അല്ലാതെയോ വേർപിരിഞ്ഞ് ജീവിക്കുന്ന ഭാര്യയുമായി സമ്മതമില്ലാതെ ലൈംഗികബന്ധത്തിലേർപ്പെടുന്നതിനെ കുറ്റകരമാക്കുന്ന വകുപ്പാണ് 376-ബി.

15-വയസിന് മുകളില്‍ പ്രായമുള്ള ഭാര്യയുമായി പുരുഷൻ ഏതുതരം ലൈംഗികബന്ധില്‍ ഏർപ്പെട്ടാലും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 375-ലെ രണ്ടാം ഇളവ് പ്രകാരം അത് ബലാത്സംഗമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മനീഷ് സഹു എന്നയാള്‍ക്കെതിരെ ഭാര്യ നല്‍കിയ പരാതിക്കെതിരെ നല്‍കിയ അപ്പീലിലാണ് കോടതിയുടെ വിചിത്രമായ നിരീക്ഷണം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് പ്രകാരം ‘പ്രകൃതിവിരുദ്ധ’ ലൈംഗികബന്ധത്തിലേർപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഭാര്യ നല്‍കിയ പരാതിക്കെതിരെ മനീഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.