സംസ്ഥാനത്ത് ഉഷ്ണ തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കി തൊഴില്‍ വകുപ്പ്. ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എസ്.പി ബഷീറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കെട്ടിട-റോഡ് നിര്‍മ്മാണ മേഖലകളില്‍ നിയമം തെറ്റിച്ച് ജോലി ചെയ്യുന്നത് കണ്ടെത്തിയിട്ടുണ്ട്. ചൂട് കൂടിയ സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയക്രമം പാലിക്കാന്‍ തൊഴിലുടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. പനമരം, മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ചുണ്ടേല്‍, മേപ്പാടി പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണറിന്റെ ഉത്തരവിന്റെ പശ്ത്തലത്തിലാണ് പരിശോധന. തൊഴിലാളികള്‍ക്ക് പകല്‍ സമയം ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ വിശ്രമവേളയാണ്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്