ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം നടത്തിയ അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥയ്ക്ക് പിടിവീണു; പിന്നാലെ രാജി

ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്താൻ ശ്രമിച്ചതിന് മുംബൈ വിമാനത്താവളത്തില്‍ പിടിയിലായെന്ന റിപ്പോർട്ടിന് പിന്നാലെ അഫ്ഗാനിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥ സാകിയ വാർദക് രാജിവച്ചു. കഴിഞ്ഞ മാസമാണ് നടപടിക്കാസ്പദമായ സംഭവമുണ്ടായത്. 18.6 കോടി രൂപ വിലമതിക്കുന്ന 25 കിലോഗ്രാം സ്വർണം ദുബായില്‍നിന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ മുംബൈയില്‍ ഡിആർഐയുടെ പിടിയിലായെന്നാണ് റിപ്പോർട്ട്.

മുംബൈയിലെ അഫ്ഗാൻ കോണ്‍സല്‍ ജനറല്‍ ഓഫീസില്‍ രണ്ടുവർഷം പ്രവർത്തിച്ചിരുന്ന സാകിയ കഴിഞ്ഞവർഷംമുതല്‍ ഡല്‍ഹിയിലെ അഫ്ഗാൻ എംബസിയില്‍ ആക്ടിങ്‌ അംബാസിഡറായി സേവനമനുഷ്ഠിക്കുകയായിരുന്നു. തനിക്കെതിരേ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ രാജിവെക്കുകയാണെന്ന് എക്‌സില്‍ സാകിയ കുറിച്ചു. എന്നാല്‍, ഏപ്രില്‍ 25 ന് ഡിആർഐ സാകിയയുടെ കൈയില്‍ നിന്ന് 25 കിലോഗ്രാം സ്വർണം പിടിച്ചെടുത്തുവെന്ന റിപ്പോർട്ടിനെക്കുറിച്ച്‌ പ്രസ്താവനയില്‍ പരാമർശമില്ല.

ഈ വ്യവസ്ഥിതിയിലെ ഏക വനിതാ പ്രതിനിധിയായ തന്നെ അന്യായമായി ലക്ഷ്യമിടുന്നുവെന്നാണ് സാകിയ വിശദീകരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയില്‍, എനിക്ക് നേരെ മാത്രമല്ല, കുടുംബത്തിനും ബന്ധുക്കള്‍ക്കും നേരെ നിരവധി വ്യക്തിപരമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. സംഘടിതമാണെന്ന് തോന്നിക്കുന്ന ഇത്തരം ആക്രമണങ്ങള്‍, തന്റെ കർത്തവ്യനിർവഹണത്തെ സാരമായി ബാധിച്ചുവെന്നും അവർ പറഞ്ഞു.

“എന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനും എന്റെ പരിശ്രമങ്ങളെ ദുർബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങളുടെ നിരന്തരവും ഏകോപിതവുമായ സ്വഭാവം, സഹിക്കാവുന്ന പരിധി മറികടന്നിരിക്കുന്നു. ക്രിയാത്മകമായ സഹായത്തിലും പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഈ സംവിധാനത്തിനുള്ളിലെ ഏക വനിതാ പ്രതിനിധിയെയാണ് അന്യായമായി ലക്ഷ്യമിടുന്നതെന്ന് കൂടുതല്‍ വ്യക്തമാണ്,” – സാകിയ ആരോപിച്ചു.

തന്റെ ഭരണകാലത്ത് നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് ഇന്ത്യൻ സർക്കാരിന് നന്ദി പറയുന്നതായും സാകിയ വ്യക്തമാക്കി. “കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം പ്രവർത്തിക്കുന്നത് ഒരു വലിയ പദവിയാണ്. നമ്മുടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പുരോഗതിക്കായുള്ള സഹകരണപരമായ ശ്രമങ്ങള്‍ക്കും പങ്കിട്ട കാഴ്ചപ്പാടിനും ഞാൻ നന്ദിയുള്ളവളാണ്”- സാകിയ പറഞ്ഞു.2023 നവംബറിലാണ് സാകിയ അഫ്ഗാനിസ്താൻ എംബസിയില്‍ ആക്ടിങ്‌ അംബാസിഡറായി ചുമതലയേറ്റത്. സാകിയയുടെ രാജിസംബന്ധിച്ച്‌ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.

ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം

ആതുര മേഖലയില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന് മാതൃകയാവുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി. മസ്തിഷ്‌കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍, സെറിബ്രല്‍ പാള്‍സി, വിവിധ തരത്തിലുള്ള

മെത്താഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

മുത്തങ്ങ: എക്സൈസ് ഇൻസ്പെക്ടർ ബാബുരാജിന്റെ നേതൃത്വത്തിൽമുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോ ഴിക്കോട് ഓമശ്ശേരി സ്വദേശി തുഫൈൽ എന്ന പാപ്പിയാണ്

മാനന്തവാടി രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ്ബ് തൂങ്കുഴി വിടവാങ്ങി

മാനന്തവാടി രൂപതയുടെ മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ്ബ് തൂങ്കുഴി (95) കാലം ചെയ്‌തു. ഉച്ചയ്ക്ക് ശേഷം 2.50 ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികി ത്സയിലായിരുന്നു. 1930 ഡിസംബർ 13

ജെമിനി നാനോ ബനാന സാരി ട്രെൻഡ്! ഈ അപകടങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക, നിങ്ങളുടെ സ്വകാര്യത നഷ്‍ടപ്പെടുത്തരുത്

സോഷ്യൽ മീഡിയയിൽ എഐ ജനറേറ്റഡ് ഫോട്ടോകളുടെ ട്രെൻഡ് വർധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഗൂഗിൾ ജെമിനി നാനോ ബനാന എഐ ടൂൾ പുറത്തിറക്കിയിരുന്നു. നാനോ ബനാന എഐ 3ഡി ഫിഗറിൻ വളരെപ്പെട്ടെന്നാണ് ജനപ്രിയമായത്. നാനോ ബനാന എഐ

ഒക്ടോബർ ഒന്നുമുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ മാറ്റം, ആദ്യത്തെ 15 മിനിറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ നിർബന്ധം

ദില്ലി: പുതിയ ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ ഒക്ടോബർ 1 മുതൽ നടപ്പാകും. റിസർവേഷൻ ആരംഭിച്ചതിന്റെ ആദ്യ 15 മിനിറ്റിനുള്ളിൽ ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ജനറൽ ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിന്

പ്രസ് ക്ലബ്ബുകളിൽ ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് പ്രവേശനം:പത്രപ്രവർത്തക യൂണിയന് ഒമാക് നിവേദനം നൽകി

കൽപ്പറ്റ: സംസ്ഥാനത്ത് പത്രപ്രവർത്തക യൂണിയന് കീഴിലുള്ള പ്രസ് ക്ലബ്ബുകളിൽ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ മാധ്യമങ്ങൾക്കുള്ള പ്രവേശന വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക് )വയനാട് ജില്ലാ കമ്മിറ്റി കേരള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.