ഈ കൊച്ചു ബ്രേക്ക് ഡാൻസർ ഇന്ന് മലയാള സിനിമയിലെ മിന്നും നായക താരം; ആളെ പിടികിട്ടിയോ?

താരങ്ങളുടെ ബാല്യകാല ഓർമ്മകളും മറ്റും പങ്കുവയ്ക്കുന്ന ത്രോബാക്ക് തേഴ്സ്ഡേ ചിത്രങ്ങള്‍ കാണാൻ ആരാധകർക്ക് എന്നും ഇഷ്ടമാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളുടെ കുട്ടിക്കാലചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സ്കൂള്‍കാലത്ത് ഒരു ഡാൻസ് മത്സരത്തിനിടയില്‍ നിന്നുള്ള ചിത്രമാണിത്. ഡാൻസ് കോസ്റ്റ്യൂമില്‍ ചിരിയോടെ നില്‍ക്കുകയാണ് കൊച്ചു ബ്രേക്ക് ഡാൻസർ.യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിൻ പോളിയുടെ ചിത്രമാണിത്. ആ ചിരിയ്ക്ക് യാതൊരു മാറ്റവുമില്ല ഇന്നും.

ചുരുങ്ങിയ വർഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഒരാളാണ് മലയാളികള്‍ക്ക് നിവിൻ.’മലർവാടി ആർട്സ് ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നിവിൻ വളരെ കുറഞ്ഞ കാലങ്ങള്‍ കൊണ്ടാണ് മലയാളസിനിമയിലെ ശ്രദ്ധേയ താരമായി ഉയർന്നത്. അല്‍പ്പം കുസൃതിയും ഉഴപ്പും തമാശകളും ചിരികളികളുമൊക്കെയുള്ള അയല്‍പ്പക്ക പയ്യൻ എന്ന ഇമേജില്‍ നിന്നും ശക്തമായ കഥാപാത്രങ്ങളിലൂടെ കരിയറിനെ മറ്റൊരു ലെവലിലേക്ക് കൊണ്ടുപോവുകയാണ് നിവിൻ ഇപ്പോള്‍.

തട്ടത്തില്‍ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, പ്രേമം, ഒരു വടക്കൻ സെല്‍ഫി, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, കായം കുളം കൊച്ചുണ്ണി, ലവ് ആക്ഷൻ ഡ്രാമ, മിഖേയല്‍, ഹേയ് ജൂഡ്, തുറമുഖം, പടവെട്ട് എന്നിവയെല്ലാം ഏറെ ജനപ്രീതി നേടിയ നിവിൻ ചിത്രങ്ങളാണ്. ‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടാൻ നിവിനെ സഹായിച്ചു.

വിനീത് ശ്രീനിവാസന്റെ ‘വർഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിലെ നിവിന്റെ അതിഥി വേഷം അടുത്തിടെ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയാണ് നിവിന്റെ ഏറ്റവും പുതിയ റിലീസ്. വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്.

അപേക്ഷ ക്ഷണിച്ചു.

മീനങ്ങാടി മോഡൽ കോളജിൽ നവംബർ 10ന് ആരംഭിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ജിഎസ്‌ടി കംപ്ലൈൻസ് ആൻഡ് ഇ-ഫയലിങ്‌, മൊബൈൽ സർവീസ് ടെക്‌നിഷ്യൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ ഏഴിന് വൈകിട്ട്

ടെക്‌നീഷ്യൻ  നിയമനം

മീനങ്ങാടി ഐ.എച്ച്.ആർ.ഡി മോഡൽ കോളേജിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നിഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മൂന്ന് വർഷ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ അല്ലെങ്കിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ

റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 15നകം പൂർത്തിയാക്കണം

ജില്ലയിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും തങ്ങളുടെ റേഷൻ കാർഡും ആധാർ നമ്പറും സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ റേഷൻ കടകളിലോ എത്തി നവംബർ 15നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ

ഭിന്നശേഷിക്കാർക്ക് യു.ഡി ഐ.ഡി കാർഡിന് അപേക്ഷിക്കാം

ജില്ലയിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും യുഡിഐഡി കാർഡും ലഭിക്കുന്നതിന് അപേക്ഷ നൽകാത്ത ഭിന്നശേഷിക്കാര്‍ എത്രയുംവേഗം അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷകർ ആധാർ കാർഡ്, ഫോട്ടോ, മൊബൈൽ നമ്പർ, ജനന തിയ്യതി എന്നിവ സഹിതം

എംപി പ്രിയങ്കഗാന്ധി വയനാട്ടിലെ ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കണം:കേരള കോൺഗ്രസ്‌ ബി

പുൽപള്ളി:രാത്രി യാത്രാ നിരോധന വിഷയത്തിൽ പറഞ്ഞ വാക്കുപാലിച്ച് വയനാടൻ ജനതയോട് നീതിപുലർത്തുന്നതിന് വയനാട് എംപി പ്രിയങ്ക ഗാന്ധി തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ബി ബത്തേരി മണ്ഡലം – പുൽപ്പള്ളി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. പാർലമെന്റ്

മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണം: ഹൈക്കോടതി

കൊച്ചി: മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. ശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകുന്നതിൽ അധികൃതർ തീരുമാനം എടുക്കാവൂവെന്ന് ഹൈക്കോടതി നിർദേശിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.