ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി. 86 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 117 കൗണ്ടിങ് അസിസ്റ്റന്റുമാര്‍, 86 മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവര്‍ക്കുള്ള റാന്‍ഡമൈസേഷനാണ് കളക്ടറേറ്റില്‍ നടന്നത്. ജില്ലാ കളക്ടര്‍ ഡോ.രേണു രാജിന്റെ നേതൃത്വത്തില്‍ നടന്ന റാന്‍ഡമൈസേഷന്‍ പ്രക്രിയയില്‍ മാനന്തവാടി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും സബ് കളക്ടറുമായ മിസാല്‍ സാഗര്‍ ഭരത്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്റലി എന്നിവര്‍ സംബന്ധിച്ചു. റാന്‍ഡമൈസേഷന്‍ പ്രക്രിയക്ക് ശേഷം വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവ് തയ്യാറാക്കി. ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിഗത ലോഗിനില്‍ നിന്നും ഡ്യൂട്ടി ഉത്തരവ് കൈപ്പറ്റാം. വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥര്‍ക്ക് മെയ് 23,28, ജൂണ്‍ മൂന്ന് ദിവസങ്ങളില്‍ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ പരിശീലനം നടക്കും.

സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ്: അപേക്ഷ നല്‍കണം
2025-26 സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിനായി അപേക്ഷിക്കുന്ന സ്‌കൂളുകള്‍ ബന്ധപ്പെട്ട അപേക്ഷയുടെ പകര്‍പ്പ് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ എം സെക്ഷനില്‍ ഓഗസ്റ്റ് രണ്ടിനകം നല്‍കണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍-