ഛത്തീസ്ഗഡിൽ നിരപരാധികളായ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ എക്യുമെനിയ്ക്കൽ ക്രിസ്ത്യൻ ഫോറം പ്രതിഷേധിച്ചു. മതേതരത്വം തകർക്കുന്ന നയങ്ങൾക്ക് എതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഫാ. വില്യം രാജൻ അധ്യക്ഷത വഹിച്ചു. ഫാ. സോണി വാഴകാട്ട്, ഫാ. ജോൺ പനച്ചിപറമ്പിൽ, ഫാ. കോശി ജോർജ്, ഫാ. വർഗീസ് മറ്റമന, കെ.എം. ഷിനോജ്, എം.കെ. പാപ്പച്ചൻ, റോജസ് മാർട്ടിൻ, അശോക് ആല്യാട്ടുകുടി , ഫിലിപ്പ് ജോർജ്, ചാക്കോ മൂഞ്ഞനാട്ട് , സന്തോഷ് മൂശാപ്പിള്ളി, ബേബി ജോൺ, സിന്ദു ഫിലിപ്പ്, സിസ്റ്റർ സെബസ് റ്റീന, സിസ്റ്റർ നിഷ മരിയ, ഷീജ ഫ്രാൻസിസ്, അഷിഷ് തോമസ്, സഞ്ജു പള്ളിപ്പാടൻ, പി.എ. മാത്യു എന്നിവർ സംസാരിച്ചു.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍