മേപ്പാടി: ഉരുള്‍ ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട മുണ്ടക്കെ പ്രദേശത്തെ ആളുകളുടെ ഒത്തുചേരലും പ്രാര്‍ഥന സദസും സംഘടിപ്പിച്ച് മുണ്ടക്കൈ മഹല്ല് കമ്മിറ്റി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മഹല്ലിന് കീഴിലെ 193 കുടുംബങ്ങളും ചൂരല്‍മലയിലെ നിരവധി കുടുംബങ്ങളും സംഗമത്തില്‍ പങ്കെടുത്തു. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മരണപ്പെട്ടവര്‍ക്കായുള്ള പ്രാര്‍ഥനക്കും തങ്ങള്‍ നേതൃത്വം നല്കി. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ് ലിയാര്‍ ആമുഖപ്രഭാഷണം നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് പി.കെ അഷ്റഫ് അധ്യക്ഷനായി. സമാപന പ്രാര്‍ഥനക്ക് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്കി. അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി പേരാല്‍, സി.പി ഹാരിസ് ബാഖവി, കെ.എ നാസര്‍ മൗലവി, സൈനുല്‍ ആബിദീന്‍ ദാരിമി, ഷംസുദ്ദീന് റഹ്മാനി, അഫ്സല് ഫൈസി, സി.എച്ച് സുലൈമാന്‍, കെ സെയ്ത് സംസാരിച്ചു. മഹല്ല് സെക്രട്ടറി കെ. അബ്ദുല്‍ കലാം സ്വാഗതവും ട്രഷറര്‍ എം. ജമാല്‍ നന്ദിയും പറഞ്ഞു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്