വയനാട് അസിസ്റ്റന്റ് കലക്ടറായി എസ് ഗൗതംരാജ് ചുമതലയേറ്റു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ മുമ്പാകെയാണ് ചുമതലയേറ്റത്. കൊല്ലം ചവറ സ്വദേശിയാണ്. 2023 സിവില്‍ സര്‍വീസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന പരിപാടിയിൽ എ.ഡി.എം കെ ദേവകി, ഡെപ്യൂട്ടി കളക്ടർമാർ എന്നിവർ സന്നിഹിതരായി.

വൈദ്യുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വൈദ്യുതി ലൈനില്‍ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാല്‍ നാളെ (ഓഗസ്റ്റ് രണ്ട്) ഉച്ച 2 മുതൽ വൈകിട്ട് 4 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.