ബത്തേരി നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

ബത്തേരി :
മെയ് മാസം 18 മുതൽ 20 വരെ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം സുൽത്താൻ ബത്തേരി നഗരം കേന്ദ്രീകരിച്ച് കൊളഗപ്പാറ ജംഗ്ഷൻ മുതൽ മാരിയമ്മൻകോവിൽ വരെയും മൂന്നാംമൈൽ മുതൽ കോട്ടക്കുന്ന് ജംഗ്ഷൻ വരെയും മൂലങ്കാവ് മുതൽ കോട്ടക്കുന്ന് വരെയും സർവ്വജന സ്കൂൾ മുതൽ ചുങ്കം വരെയും കല്ലുവയൽ മുതൽ ഗാന്ധി ജംഗ്ഷൻ വരെയും ബൈപാസ് റോഡ് കൈപ്പഞ്ചേരി വരെയും പഴയ ബസ്റ്റാൻഡ് പുതിയ ബസ്റ്റാൻഡ് പരിസരങ്ങളും 7 ഗ്രൂപ്പുകളായി തിരിഞ്ഞ് ശുചീകരണം നടത്തി. “മഴയെത്തുംമുൻപേ മാലിന്യമുക്തമാവാം” എന്ന ഈ ക്യാമ്പയിൻ നഗരസഭ ഓഫീസ് പരിസരത്ത് നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാമില ജുനൈസ്, കൗൺസിലർമാരായ യോഹന്നാൻ, ആരിഫ്,വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, നഗരസഭാ സെക്രട്ടറി കെ.എം സൈനുദ്ദീൻ, വ്യാപാരി വ്യവസായി സമിതി പ്രതിനിധി ജയരാജ്,നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ സത്യൻ എന്നിവർ സംസാരിച്ചു.നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ,നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാർ,ഹരിതകർമ സേന അംഗങ്ങൾ,ആരോഗ്യവകുപ്പിൽ നിന്നുള്ള ജീവനക്കാർ,വിവിധ വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ, ട്രൈബൽ പ്രമോട്ടേഴ്സ് അംഗങ്ങൾ, ഐസിഡിഎസ് അംഗൻവാടി ജീവനക്കാർ, ആശാവർക്കർമാർ, ടുലിപ്പ് ഇന്റേൺസ്, കെ എസ് ഡബ്ലിയു എം പി, ഹരിതമിത്രം കോഡിനേറ്റർമാർ, സാക്ഷരത പ്രേരക് മാർ, ശുചിത്വ മിഷൻ ആർ പി തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

ഇന്ത്യയ്ക്ക് മേൽ 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചാൽ പിഴയും നൽകണം

ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും ചുമത്തിയിട്ടുണ്ട്. അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന്

സീറ്റൊഴിവുകൾ

കണിയാമ്പറ്റ കാലിക്കറ്റ് സർവകലാശാല ടീച്ചർ എജുക്കേഷൻ സെൻ്ററിൽ ബിഎഡ് മലയാളം വിഭാഗം ടീച്ചർ-1, ഫിസിക്കൽ സയൻസ് വിഭാഗം ധീവര-1, നാച്ചുറൽ സയൻസ് വിഭാഗം പിഎച്ച്-1,സോഷ്യൽ സയൻസ് ഭാഷ ന്യൂനപക്ഷം-1, സോഷ്യൽ സയൻസ് കുശവൻ-1 എന്നിങ്ങനെ

മരം ലേലം

പൊഴുതന ഗ്രാമപഞ്ചായത്തിലേ വലിയപാറ ഗവ. എൽപി സ്കൂൾ പരിസരത്ത് അപകട ഭീഷണിയായ ഏട്ട് പ്ലാവ് മുറിച്ചു നീക്കം ചെയ്തു കൊണ്ടുപോകുന്നതിനായി ലേലം നടത്തുന്നു. ഓഗസ്റ്റ് ഏഴിന് രാവിലെ 11 ന് പൊഴുതന ഗ്രാമ പഞ്ചായത്ത്‌

ക്വട്ടേഷൻ ക്ഷണിച്ചു.

എടവക കുടുംബാരോഗ്യകേന്ദ്രത്തിലേക്കും ഏട്ട് ഹെൽത്ത് & വെൽനെസ്സ് സെന്ററുകളിലേക്കും ആവശ്യമായ ലബോറട്ടറി റിയേജന്റുകൾ വിതരണം ചെയ്യാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 10 ഉച്ച രണ്ട് വരെ സ്വീകരിക്കും. ഫോൺ:

സീറ്റൊഴിവ്

ലക്കിടി പിഎം ജവഹർ നവോദയ വിദ്യാലയത്തിലെ 11ാം ക്ലാസിൽ കൊമേഴ്‌സ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ വയനാട് ജില്ലയിലെ ഏതെങ്കിലും വിദ്യാലയത്തിൽ പത്താം തരം പഠിച്ച് 60 ശതമാനത്തിൽ

സ്പോട്ട് അഡ്മിഷൻ

സുൽത്താൻ ബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന ജിഐഎഫ്ഡി സെൻററിലെ ഫാഷൻ ഡിസൈനിംഗ് & ഗാർമെൻ്റ്സ് ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർത്ഥികൾ രേഖകളുടെ അസലുമായി ഓഗസ്റ്റ് നാലിന് രാവിലെ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.