മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ ഉന്നമനത്തിനായുള്ള ‘ത്രൈവ്’ പ്രോജക്ടിന്റെ ഭാഗമായ ത്രിദിന ത്രൈവ് വൊളന്റിയര്‍ ട്രെയിനിങ് ക്യാമ്പിന് മാനന്തവാടി മോറിയാമല മൗണ്ട് റിട്രീറ്റ് ക്യാമ്പ് സെന്ററില്‍ തുടക്കമായി. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പ്, ജില്ലാ ഭരണകൂടം, കേരള യൂത്ത് ലീഡര്‍ഷിപ് അക്കാദമി, സാമൂഹിക സന്നദ്ധസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വൊളന്റിയര്‍ ട്രെയിനിങ് ക്യാമ്പ് നടത്തുന്നത്. ജില്ലയിലെ 7 കോളേജുകളില്‍ നിന്നുള്ള വോളന്റിയര്‍മാരാണ് ആദ്യഘട്ട ക്യാമ്പില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ വിവിധ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, എം.ആര്‍.എസ് സംവിധാനം, സന്നദ്ധസേവനത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങള്‍ ക്യാമ്പില്‍ അവതരിപ്പിക്കും. ഊര് സന്ദര്‍ശനത്തിനുള്ള അവസരവും വോളണ്ടിയര്‍മാര്‍ക്ക് നല്‍കും. സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റ് – കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി ഡയറക്ടര്‍ ശ്രീധന്യ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ത്രൈവ് സ്റ്റേറ്റ് ലീഡ് സച്ച് ദേവ് എസ് നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല് സെക്ഷന് പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര് 21) രാവിലെ ഒന്പത് മുതല് വൈകിട്ട് 5.30 വരെ പൂര്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







