മോട്ടോര്‍ വാഹന വകുപ്പ് അധ്യയന വര്‍ഷം അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന ക്ലാസും സംഘടിപ്പിക്കുന്നു. പരിശോധനയുടെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂള്‍ വാഹനങ്ങളും പരിശോധന നടത്തി സ്റ്റിക്കര്‍ പതിപ്പിക്കും. മുഴുവന്‍ വാഹനങ്ങളും ‘വിദ്യാവാഹന്‍’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേഖലാ ട്രാന്‍സ്പേര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വൈത്തിരി താലൂക്ക് പരിധിയിലെ വാഹനങ്ങളുടെ പരിശോധന മെയ് 22 മുതല്‍ 25 വരെ കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ നടക്കും. ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം മെയ് 29 ന് കല്‍പ്പറ്റ മോട്ടോര്‍ വാഹന വകുപ്പിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി സബ് ആര്‍.ടി.ഓഫീസിന് കീഴിലെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധനയും പരിസീലന ക്ലാസ്സും അതത് സ്ഥനങ്ങളില്‍ നടക്കും. ഡ്രെവര്‍മാര്‍ ക്ലാസ്സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







