ബത്തേരി: ഒന്നര ലക്ഷത്തോളം വില വരുന്ന 3 പോത്തുകളെ മോഷ്ടിച്ചു
കടന്നു കളഞ്ഞയാളെ ഒരാഴ്‌ചക്കുള്ളിൽ ബത്തേരി പോലീസ് പിടികൂടി. മൂലങ്കാവ് സ്വദേശി, ചോമ്പാളൻ വീട്ടിൽ മജീദ് (36) നെയാണ് ബത്തേരി എസ്.ഐ കൃഷ്‌ണൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാഴാഴ്ച പിടികൂടിയത്. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയാന്വേഷണം നടത്തിയുമാണ് പോ ലീസ് പ്രതിയിലേക്കെത്തിയത്. ഈ കേസിൽ മറ്റു പ്രതികളുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.25.05.2024 വെള്ളിയാഴ്ച്ച രാത്രിയാ ണ് മോഷണം നടന്നത്. മൂലങ്കാവ് വട്ടുവാടി എന്ന സ്ഥലത്തു താമസിക്കുന്ന മുനീറിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് പോത്തുകളെയാണ് മോഷ്ടിച്ച് മജീദ് വണ്ടിയിൽ കടത്തിയത്. പോത്തുകളെ തൊട്ടിൽപ്പാലത്തെത്തിച്ച് തൊ ട്ടിൽപാലം സ്വദേശിയ്ക്ക് 50000 രൂപയ്ക്ക് വിൽക്കുകയായിരുന്നു.

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ