കാക്കവയൽ : വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കവയൽ യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. വയനാട്ടിലേക്ക് കൂടുതൽ വിനോദ സഞ്ചാരികൾ കടന്ന് വരുന്ന സാഹചര്യം ഇപ്പോഴുണ്ട്. എന്നാൽ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കണം. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ പലതും പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ ആധുനിക രീതിയിൽ നവീകരിക്കണം. ടൂറിസം കേന്ദ്രങ്ങളും അവയിലേക്കുള്ള റോഡുകളും വിവിധ വകുപ്പുകളുടെ കീഴിൽ നിന്ന് മാറ്റി ടൂറിസം വകുപ്പിന്റെ കീഴിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് കെ.എം. കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.കെ വാസുദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാവൈസ്: പ്രസിഡണ്ട് കെ. ഉസ്മാൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ച് സംസാരിച്ചു. യൂത്ത് വിംഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ബി നാസർ മുഖ്യ പ്രഭാഷണം നടത്തി. പുതിയ പ്രസിഡന്റായി നൗഷാദ് കരിമ്പനക്കൽ, ജനറൽ സെക്രട്ടറിയായി റഫീഖ് കെ.എ, ട്രഷററായി ഷാനവാസ് കെ.എ എന്നിവരെ തിരഞ്ഞെടുത്തു. ഷൗക്കത്തലി, ലത്തീഫ്, റിയാസ് നരിക്കോടൻ, സ്കറിയ കെ.എസ്, തുടങ്ങിയവർ നേത്യത്വം നൽകി

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ