ജില്ലയിൽ സ്കൂൾ – കോളേജ് പ്രവൃത്തി ദിവസങ്ങളിൽ ടിപ്പർ ലോറികളുടെയും ടിപ്പിങ് മെക്കാനിസം ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ഗതാഗതത്തിന് രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് നാല് മുതൽ 5.30 വരെയും നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്‌ടർ ഡോ. രേണു രാജ് ഉത്തരവിട്ടു. സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് ഉത്തരവ്.

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ







