കല്ലോടി സെൻ്റ് ജോസഫ്സ് യു.പി സ്കൂളിൽ തണൽവിരിയും ചില്ലകൾ എന്ന പേരിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് ഹരിത കർമ്മസേനക്ക് കൈമാറാനായി പെൻബോക്സ് സ്ഥാപിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലൽ , കൂട്ടുകാർക്ക് ഓഷധതൈകൾ കൈമാറൽ,സ്കൂൾ പരിസരത്ത് മരത്തൈ നടൽ തുടങ്ങിയവ സംഘടിപ്പിച്ചു. സിസ്റ്റർ ലിൻസ പരിസ്ഥിതി ദിനസന്ദേശം നൽകി. ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത് , ആൽഫിൻ ജോർജ്,അനീഷ് ജോർജ്, ജെയിസൺ ജോസഫ്, റന കദീജ തുടങ്ങിയവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്