വെള്ളാർ മല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2023-24 അധ്യയനവർഷത്തിലെ എസ്എസ്എൽസി , പ്ലസ് ടു, എൻ എം എം എസ് , എൽ എസ് എസ് വിജയികളെ ആദരിച്ചു.പിടിഎ പ്രസിഡണ്ട് നജ്മുദ്ദീന്റെ അധ്യക്ഷതയിൽ നിയോജകമണ്ഡലം എംഎൽഎ സിദ്ദീഖ് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു.എസ്എസ്എൽസിക്ക് 100% വിജയം നേടിയമുഴുവൻ വിദ്യാർഥികൾക്കും ഉപഹാരങ്ങൾ നൽകി.
എസ് എം സി ചെയർമാൻ നിഷാദ് കൈപ്പുള്ളി ,പിടിഎ വൈസ് പ്രസിഡണ്ട് റഫീഖ്,മുൻ പിടിഎ പ്രസിഡണ്ട് രാംകുമാർ ,സീനിയർ അസിസ്റ്റന്റ് വി.ഉണ്ണികൃഷ്ണൻ ,സ്റ്റാഫ് സെക്രട്ടറി ഡോ.അനീഷ് ശങ്കർ,പ്രിൻസിപ്പാൾ ഭവ്യാലാൽ,എംപിടിഎ പ്രസിഡണ്ട് സഹന എന്നിവർ സംസാരിച്ചു .ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളുമടക്കം നിരവധി പേർ പങ്കെടുത്തു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍