കൽപ്പറ്റ : എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ബേങ്ക് അംഗങ്ങളുടെ മക്കൾക്ക് വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബേങ്ക് ഇ.എം.എസ് ,ടി.എസ് എഡ്യൂക്കേഷൻ എൻഡോവ്‌മെൻ്റുകൾ നൽകുന്നു.
മക്കൾ, 25,000/- രൂപയ്ക്കു താഴെ വാർഷിക വരുമനമുള്ള അംഗങ്ങളുടെ 25,000/- രൂപയ്ക്കു മുകളിൽ വാർഷിക വരുമാനമുള്ള അംഗങ്ങളുടെ മക്കൾ. എസ്.റ്റി, എസ്.സി വിഭാഗത്തിൽപ്പെടുന്ന അംഗങ്ങളുടെ മക്കൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് സഹായം നൽകുന്നത്. 2023-24 വർഷത്തിൽ സ്‌റ്റേറ്റ് സിലബസ് പ്രകാരം പഠിച്ചു പരീക്ഷ എഴുതിയവർക്കാണ് അപേക്ഷിക്കാൻ അർഹത.
നിർദ്ദിഷ്‌ട ഫോറത്തിലുള്ള അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്,ബന്ധുത്വം തെളിയിക്കുന്ന രേഖ, 25,000 രൂപയ്ക്ക് താഴെ വരുമാനമുള്ളവർ വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങളും അപേക്ഷാ ഫോമും ബേങ്കിൻ്റെ കൽപ്പറ്റയിലുള്ള ഹെഡ് ഓഫീസിൽ നിന്നോ, മേപ്പാടി, പടിഞ്ഞാറത്തറ ബ്രാഞ്ചുകളിൽ നിന്നോ ലഭിക്കുന്നതാണ്. അപേക്ഷകൾ 2024 ജൂൺ 20-ന് വൈകുന്നേരം 5 മണിക്ക് മുൻപ് ബേങ്കിൽ ലഭിച്ചിരിക്കേണ്ടതാണ്.