കൽപ്പറ്റ: കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എടപ്പെട്ടി ഗവ.എൽ.പി സ്കൂളിൽ
പഠനോപകരണ വിതരണം നടത്തി. വിതരണോദ്ഘാടനം വയനാട് അഡീഷണൽ എസ്.പി വിനോദ് പിള്ള നിർവ്വഹിച്ചു. പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എസ്.ആർ ഷിനോദാസ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് എൻ.പി. ജിനേഷ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷീബ വേണുഗോപാൽ, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്, പി.ടി.എ. വൈസ് പ്രസിഡണ്ട് ജോഷി കെ.എം , മദർ പി.ടി.എ പ്രസിഡണ്ട് ജിജി വിജിത്ത്, മുൻ വാർഡ് മെമ്പർ ജെയിൻ ആന്റണി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനധ്യാപകൻ പി. എസ് ഗിരീഷ് കുമാർ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് എം.എച്ച് ഹഫീസ് റഹ്മാൻ നന്ദിയും പറഞ്ഞു. പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ബിപിൻ സണ്ണി , ട്രഷറർ ബിഗേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം എൻ. ബഷീർ എന്നിവർ സംബന്ധിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്