ചെന്നലോട്: ലോക അരിവാൾ രോഗ ദിനത്തോടനുബന്ധിച്ച് ട്രൈബൽ വകുപ്പ്, ആരോഗ്യവകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് ശാന്തിനഗർ കോളനിയിൽ വെച്ച് ബോധവൽക്കരണ സെമിനാറും സ്ക്രീനിങ് ക്യാമ്പും സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത് സേനൻ അധ്യക്ഷത വഹിച്ചു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി കെ ഗണേഷ് കുമാർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
അരിവാൾ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുകയും അവർ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾക്കും സാമൂഹിക പ്രശ്നങ്ങൾക്കും ജനകീയ ഇടപെടൽ വഴി ആശ്വാസ നടപടികൾ സ്വീകരിക്കും. ഇത്തരം കുടുംബങ്ങൾക്ക് വിവിധ വകുപ്പുകളിൽ നിന്നുള്ള അനുകൂലങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് വേണ്ടി കൂട്ടായ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. എം പ്രജുഷ, രാഗിൻ മരിയ, ആശാവർക്കർ ലിസി എബി, ചന്ദ്രൻ ശാന്തിനഗർ, ഉണ്ണിമായ ശിവദാസൻ, നിഷ ബാലകൃഷ്ണൻ, കെ ഉഷ തുടങ്ങിയവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി ചാർലി സ്വാഗതവും ട്രൈബൽ പ്രമോട്ടർ ധനിഷ നന്ദിയും പറഞ്ഞു. ആരോഗ്യ പ്രവർത്തകർ, ട്രൈബൽ പ്രമോട്ടർമാർ, കുടുംബശ്രീ, പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.