മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസില്‍ ക്വാളിറ്റി മോണിറ്റര്‍മാരുടെ ജില്ലാതല പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. തദ്ദേശസ്വയംഭരണം, ജലസേചനം, പൊതുമരാമത്ത്, മണ്ണ് സംരക്ഷണ വകുപ്പുകള്‍/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സിവില്‍/അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികകളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. 65 വയസിന് താഴെ പ്രയമുള്ളവര്‍ ജൂണ്‍ 27 നകം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, വയനാട്, 673122 വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936-205959, 04936-296959

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക