കുമ്പളേരി: ചീങ്ങേരി സെൻ്റ്മേരിസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫിനിക്സ് സഹായനിധിയുടെ ഇരുപതാം വാർഷികം പ്രമാണിച്ച് 20 വിദ്യാർത്ഥികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു. പഠനത്തിൽ സമർത്ഥരും സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവരുമായ വിവിധ വിഭാഗങ്ങളിൽ പെട്ട 20 വിദ്യാർത്ഥികൾക്കാണ് കിറ്റുകൾ നൽകിയത്. പഠന മേശ, കസേര, സ്കൂൾബാഗ്, കുട, നോട്ടുബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ്, യൂണിഫോം ഉൾപ്പെടെ 10000 രൂപ വിലവരുന്ന പഠന കിറ്റുകളാണ് ഓരോ വിദ്യാർത്ഥിയ്ക്കും വിതരണം ചെയ്തത്.
മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. വികാരി റവ. ഫാദർ എൽദോ ജോർജ് മനയത്ത്, ടി. ജി. സജി, എ. വി. പൗലോസ്, ഗ്ലാഡിസ്സ് സ്കറിയ, ഷൈനി ഉതുപ്പ്, എൻ.ഒ. ജോർജ് എന്നിവർ സംസാരിച്ചു

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.