ജില്ലാ ആസൂത്രണസമിതി ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന് യാത്രയയപ്പ് നല്‍കി. പിന്നാക്ക ജില്ലയായ വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാനും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ജില്ലാ കളക്ടര്‍ക്ക് സാധിച്ചതായി ഡി.പി.സി അംഗങ്ങള്‍ പറഞ്ഞു. ജില്ലാ ആസൂത്രണസമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ കളക്ടര്‍ക്ക് നല്‍കി. ആസുത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിപാടിയില്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, വിവിധ വകുപ്പുകള്‍ കളക്ടര്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായ പരിപാടിയില്‍ ആസൂത്രണ സമിതി ബോര്‍ഡ് സര്‍ക്കാര്‍ നോമിനി എ.എന്‍ പ്രഭാകരന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ്് പി.ആര്‍ രത്‌നേഷ്, അഡീഷണല്‍ എസ്പി വിനോദ് പിള്ള, ജനപ്രതിനിധികള്‍, ഡി.പി.സി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറായാണ് ഡോ. രേണുരാജ് ചുമതലയേല്‍ക്കുന്നത്.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും