ബില്ലില്‍ കെ.എസ്.ഇ.ബി കൊള്ളയടിക്കുന്നോ..? എന്താണ് എസിഡി,എങ്ങനെയാണ് കണക്കാക്കുന്നത്

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹിക മാധ്യമങ്ങളില്‍ വൈദ്യുതി ബില്ലിനെക്കുറിച്ച് ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. കെ.എസ്.ഇ.ബി. ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നാണ് പലരും ആരോപിക്കുന്നത്. മഴക്കാലമായി, ഉപഭോഗം കുറഞ്ഞിട്ടും വലിയ തുക കെ.എസ്.ഇ.ബി. അനാവശ്യമായി പിരിച്ചെടുക്കുന്നുവെന്നാണ് ആരോപണം. എന്താണ് വസ്തുതയെന്ന് നോക്കാം.

കെ.എസ്.ഇ.ബി. ബില്‍ ഇങ്ങനെ

മുമ്പ് എല്ലാ മാസവും ബില്‍ നല്‍കിയിരുന്നതിന് പകരം ഇപ്പോള്‍ രണ്ടുമാസം കൂടുമ്പോഴാണ് കെ.എസ്.ഇ.ബി. വൈദ്യുതി ബില്‍ നല്‍കിവരുന്നത്. ഇതേരീതി തന്നെയാണ് വാട്ടര്‍ അതോറിറ്റിയും പിന്തുടരുന്നത്. രണ്ടുമാസം കൂടുമ്പോള്‍ ബില്‍ ഇടുന്നതുമൂലം ഉപഭോഗം മിനിമം സ്ലാബിന് പുറത്താകുന്നുവെന്നും അതുവഴി കെ.എസ്.ഇ.ബിക്ക് അമിത ലാഭമുണ്ടാകുന്നുവെന്നുമാണ് ഉയരുന്ന ആരോപണങ്ങളിലൊന്ന്. ഇതിന്റെ വസ്തുത ആദ്യം പരിശോധിക്കാം.

മീറ്റര്‍ റീഡിങ്ങിന് വേണ്ടി ചിലവഴിക്കേണ്ടിവരുന്ന തുക, അതിന് വേണ്ടി മാറ്റിവെക്കേണ്ട സമയം ഒക്കെ കണക്കാക്കിയാണ് റീഡിങ് രണ്ടുമാസത്തിലൊരിക്കലാക്കിയത്. എന്നാല്‍ ഇതിന്റെ പേരില്‍ ബില്ലില്‍ വലിയ കൊള്ള നടക്കുന്നുവെന്ന പ്രചാരണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2021-ലും സമാനമായ പ്രചാരണം നടന്നിരുന്നു.

ഇക്കാര്യത്തില്‍ കെ.എസ്.ഇ.ബി. അപ്പോഴും ഇപ്പോഴും പറയുന്നത് ഇങ്ങനെ: ‘ബില്‍ ലഭിക്കുന്നത് രണ്ട് മാസത്തേത് ആണെങ്കിലും ഉപഭോക്താവിന്റെ ശരാശരി പ്രതിമാസ ഉപഭോഗം കണക്കാക്കി വൈദ്യുത ചാര്‍ജ്ജ് കണ്ടെത്തിയശേഷം അതില്‍ നിന്നാണ് ബില്‍ കാലയളവിലെ തുക കണ്ടെത്തുന്നത്’. അതായത് രണ്ടുമാസത്തെ ശരാശരി ഉപയോഗം കണക്കുകൂട്ടിയെടുത്ത് അതാണ് ഒരുമാസത്തെ ഉപയോഗമായി കണക്കിലെടുക്കുക. അങ്ങനെ കിട്ടുന്ന റീഡിങ് മിനിമം സ്ലാബിന് മുകളിലാണെങ്കില്‍ അതിനനുസരിച്ച് തുക ഈടാക്കും. ഇങ്ങനെ രണ്ടുമാസത്തെയും റീഡിങ് കണക്കിലെടുത്താണ് ബില്‍ തയ്യാറാക്കുന്നതെന്നാണ് കെ.എസ്.ഇ.ബി. പറയുന്നത്.

ഇതെങ്ങനെയെന്ന് നോക്കാം. രണ്ടുമാസത്തിലൊരിക്കലാണ് റീഡിംഗെടുക്കുന്നതെങ്കിലും ആകെ ഉപഭോഗത്തിന്റെ പകുതിയെ ഒരുമാസ ഉപഭോഗമായി കണക്കാക്കും. ഇതില്‍ നിന്ന് പ്രതിമാസ വൈദ്യുതിബില്‍ തുക കണ്ടെത്തുകയും അതിനെ രണ്ടുകൊണ്ട് ഗുണിച്ച് ദ്വൈമാസ ബില്‍ നല്കുകയുമാണ് കെ.എസ്.ഇ.ബി. യഥാര്‍ത്ഥത്തില്‍ ചെയ്തുവരുന്നത്. ഉദാഹരണത്തിന് രണ്ടുമാസത്തെ ഉപയോഗം 300 യൂണിറ്റാണെന്നിരിക്കട്ടെ. 150 യൂണിറ്റ് പ്രതിമാസം ഉപയോഗിച്ചു എന്ന് കണക്കാക്കി പ്രതിമാസ ബില്‍ തുക കണ്ടുപിടിച്ച് അതിന്റെ ഇരട്ടി തുക ദ്വൈമാസ ബില്ലായി നല്കും. ഇങ്ങനെ ചെയ്യുന്നതുകൊണ്ടുതന്നെ ഉപഭോക്താവിന് യാതൊരു നഷ്ടവും ഉണ്ടാകുന്നില്ല എന്നതാണ് സത്യം.

ഇനി ബില്ലിനൊപ്പം ഡ്യൂട്ടി ഫ്യൂവല്‍ സര്‍ചാര്‍ജ്, മീറ്റര്‍ റെന്റ് തുടങ്ങിയവയും ഈടാക്കും. ആകെ ഉപയോഗിച്ച വൈദ്യുതിക്ക് എത്രയാണോ തുക നല്‍കേണ്ടത് അതിന്റെ 10 ശതമാനമാണ് ഡ്യൂട്ടിയായി ഈടാക്കുക. ഇതിനൊപ്പം യൂണിറ്റിന് ഒന്‍പതുപൈസ എന്ന നിലയിലാണ് ഫ്യൂവല്‍ സര്‍ചാര്‍ജ് ഈടാക്കുന്നത്. 12 രൂപയാണ് മീറ്ററിന്റെ വാടക. കെ.എസ്.ഇ.ബി. നല്‍കുന്ന മീറ്ററിനാണ് വാടക ഈടാക്കുന്നത്. അല്ലാത്ത മീറ്ററുകള്‍ക്ക് വാടകയില്ല. മീറ്റര്‍ വാടകയ്ക്ക് 12 ശതമാനമാണ് ജി.എസ്.ടി. അതും ബില്ലില്‍ ഉള്‍ചേര്‍ക്കും.

അപ്പോള്‍ അഡീഷണല്‍ കാഷ് ഡെപ്പോസിറ്റ്?

ബില്ലില്‍ എല്ലാ വര്‍ഷവും ചിലപ്പോള്‍ എ.സി.ഡി. എന്ന് ചേര്‍ത്ത് നല്ലൊരു തുക കൂടി എഴുതിയിട്ടുണ്ടാകും. ഇത് ഉപഭോക്താക്കളെ വലിയ തോതില്‍ തെറ്റിധരിപ്പിക്കുന്നതാണ്. എന്താണ് എ.സി.ഡി. അഥവാ അഡീഷണല്‍ കാഷ് ഡെപ്പോസിറ്റ്. വൈദ്യുത ഉപയോഗത്തിന് ദ്വൈമാസം വരാറുള്ള ബില്ലിന് പുറമേ അഡിഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുന്നുണ്ട്. ചിലപ്പോള്‍ ഇത് അവഗണിച്ചാലും ആ തുക ബില്ലില്‍ ചേര്‍ത്ത് കെ.എസ്.ഇ.ബി. ഈടാക്കും. എല്ലാ ഉപഭോക്താക്കളില്‍ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതിനാലാണ് ഇത്തരത്തില്‍ തുക പിരിക്കുന്നത്.

എങ്ങനെയാണ് എ.സി.ഡി. കണക്കാക്കുന്നത്?

കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളില്‍ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്. എല്ലാ സാമ്പത്തിക വര്‍ഷവും ആദ്യ ക്വാര്‍ട്ടറില്‍ തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ ശരാശരി വൈദ്യുത ഉപയോഗം അനുസരിച്ചാണ് ഇത് കണക്കാക്കുക. രണ്ട് മാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് മൂന്നുമാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബില്‍ തുകയും എല്ലാ മാസവും ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് രണ്ടുമാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബില്‍ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്.

ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാള്‍ കുറവാണെങ്കില്‍, കുറവുള്ള തുക ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യും. ഇത് ചൂണ്ടിക്കാട്ടിയാണ് പലരും കെ.എസ്.ഇ.ബിയെ കുറ്റം പറയുന്നത്. സത്യത്തില്‍ ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കില്‍ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലില്‍ കുറവുചെയ്ത് തിരികെ നല്‍കുകയും ചെയ്യും. ഇങ്ങനെ തിരികെ കിട്ടിയവരുമുണ്ട്. കിട്ടിയവര്‍ അക്കാര്യം പുറത്തുപറയാത്തതുകൊണ്ട് അറിയുന്നില്ലെന്ന് മാത്രം.

ഇത്തരം ആരോപണങ്ങളും പ്രചരണങ്ങളും ഓരോ സമയത്തും ഉയര്‍ന്നുവരാറുണ്ട്. 2021-ലും 2022-ലുമൊക്കെ വലിയ തോതില്‍ ഇത്തരം പ്രചരണങ്ങളുണ്ടായിരുന്നു. അതിന് കെ.എസ്.ഇ.ബി .നല്‍കിയ വിശദീകരണങ്ങള്‍ തന്നെയാണ് ഇപ്പോഴും നല്‍കാനുള്ളത്.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.