പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരണപ്പെട്ട ചീയമ്പം 73 ലെ സുധന്റെ വീട് പട്ടിക ജാതി പട്ടിക വര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു സന്ദര്‍ശിച്ചു. സുധന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാര തുക അടിയന്തിരമായി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടുമെന്നും മന്ത്രി കുടുംബത്തിന് ഉറപ്പ് നല്‍കി. വൈദ്യുതി കണക്ഷന്‍ ഇല്ലാതിരുന്ന സുധന്റെ വീട്ടില്‍ ഉടന്‍ തന്നെ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്