കേരള ഹൈഡൽ ടൂറിസം സെന്റർ ബാണസുര സാഗറിൽ പ്രവേശന ടിക്കറ്റ് ഇന്ന്(ജൂലൈ 22) മുതൽ ഓൺലൈൻ മുഖേന ആയിരിക്കുമെന്ന് സൈറ്റ് ഇൻചാർജ്ജ് അറിയിച്ചു. www.keralahydeltourism.com ൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.15 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമുള്ള അഡ്വഞ്ചര്‍ പ്രവര്‍ത്തനങ്ങളുടെ നിരോധനം തുടരുമെന്നും അധികൃതർ അറിയിച്ചു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.