ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഒമ്പതാമത് വയനാട് ജില്ല യോഗ ചാമ്പ്യൻഷിപ്പിൽ 17 ഗോൾഡ് മെഡലും 8 സിൽവറും 5 ബ്രൗൺസ് മെഡലും നേടി കടത്തനാട് കളരി യോഗ സെന്റർ. തുടർച്ചയായി 5-ാം തവണയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കടത്തനാട് ചേകോർ കളരി സംഘം നേടുന്നത്.ഗുരുക്കൾ ജയിൻ മാത്യുവും മേഘമരിയ റോഷിനും ആണ് പരിശീലകർ

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.