പുൽപള്ളി :
കേരളത്തിലേക്ക് ലഹരി കടത്തുന്ന മുഖ്യകണ്ണിയെ അതിസാഹസികമായി പിടികൂടി പോലീസ്. കേരള- കർണാടക അതിർത്തി ഗ്രാമമായ ബൈരക്കുപ്പ ആനമാളം തണ്ടൻകണ്ടി വീട്ടിൽ രാജേഷ്(28)നെ യാണ് പുൽപ്പള്ളി എസ്എച്ച്ഒ ബിജു ആന്ററണി യും സംഘവും കർണാടകയിലെ മച്ചൂരിൽ നിന്ന് പിടികൂടിയത്. കേരളത്തിലേക്കുള്ള ലഹരികട ത്തിൽ പ്രധാനിയാണിയാളെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാ ഡും പുൽപ്പള്ളി പോലീസും ചേർന്ന് ഇയാളെ ക സ്റ്റഡിയിലെടുക്കുമ്പോൾ ഒരു കൂട്ടം ആളുകൾ ത ടയാൻ ശ്രമിച്ചു. തുടർന്ന് ഏറെ പണിപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മെയ് 23ന് പെരി ക്കല്ലൂരിൽ വെച്ച് കഞ്ചാവ് പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.