ബത്തേരി: റോക്കറ്റ് നിർമാണം, പോസ്റ്റർ നിർമാണം പതിപ്പ് നിർമാണം ചാന്ദ്രദിനക്വിസ് എന്നിങ്ങനെ വിവിധപരിപാടികളാണ് ബത്തേരി അസംപ്ഷൻ എ.യു.പി സ്കൂളിൽ സംഘടിപ്പിച്ചത്. ചന്ദ്രമനുഷ്യൻ്റെ വേഷധാരി കുട്ടികളെ കാണാൻ എത്തിയതും ആശംസകൾ നേർന്നതും ഏറെ കൗതുകകരമായി . ചാന്ദ്രദിന പരിപാടികൾ ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് സാർ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ് കൺവീനർ സിസ്റ്റർ ടിൻ്റു തോമസ് അധ്യാപകരായ ചരിസ് മ തോമസ്, സോണിയ, സിസ്റ്റർ സിമി എന്നിവർ നേതൃത്വം വഹിച്ചു.

വോട്ടര്പ്പട്ടിക തീവ്ര പുനഃപരിശോധന കരട് പട്ടിക നാളെ; പരാതികള്‍ ജനുവരി 22 വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്പ്പുകളും അറിയിക്കാം. ഓരോ നിര്ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേര്ക്കാന് ഫോം 6, എന്ആര്ഐ പൗരന്മാര്ക്ക്







