ആലാറ്റിൽ : കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുമുള്ള ക്രൈസ്തവ യുവത്വം എന്നാ മുദ്രവാക്യം ഉയർത്തിപിടിച്ചു കെ സി വൈ എം ആലാറ്റിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനഘോഷവും ആന സെൻസസിലെ കള്ളക്കളി അവസാനിപ്പിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട് പ്രതിഷേധ സംഗമം നടത്തി. യൂണിറ്റ് ഡയറക്ടർ ഫാ. സിജു പുത്തൻപുരയിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അതിൻ സി എസ് റ്റി,നിഖിൽ ജോളി വടക്കേക്കര, ബിജോയ് കേളങ്ങാട്ടിൽ, അമൽ ജെയിംസ് മോളത്ത്, നെവിൻ ലാലു ചാത്തംകോട്ട്, അഷ്‌ജാൻ സണ്ണി കൊച്ചുപാറയ്ക്കൽ, സി. ജെസ്‌ന,ജെറിൻ ജോർജ് പേപ്പതിയിൽ, സനിൽ സ്റ്റാനി നെല്ലിക്കുന്നേൽ , ജസ്റ്റിൻ മൂലക്കാട്ട്, ഗോഡ് വിൻ തണ്ടേൽ, ലിന്റോ പടിഞ്ഞാറേൽ എന്നിവർ സംസാരിച്ചു .

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.