നീലഗിരി: നീലഗിരി പാട്ടവയൽ വെള്ളരി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ
കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കവിയരശൻ (17) ന്റെ മൃതദേഹമാണ് കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതിയംഗങ്ങൾ നടത്തിയ തിരച്ചിലിൽ കണ്ട ടുത്തത്.ശനിയാഴ്ച്ചയാണ് കവിയരശനും സുഹൃത്ത് ഗുണശേഖരനും ഒഴു ക്കിൽപ്പെട്ടത്. ഇതിൽ ഗുണശേഖരൻ്റെ മൃതദേഹം അന്നു തന്നെ കണ്ടെത്തിയി രുന്നു. തുടർന്ന് എൻഡിആർഎഫ്, തമിഴ്‌നാട് ഫയർഫോഴ്‌സ് തുടങ്ങിയവർ രണ്ടു ദിവസം തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞി ല്ലായിരുന്നു. ഒടുവിൽ കുട്ടിയുടെ ബന്ധുക്കൾ തുർക്കി ജീവൻ രക്ഷാസമിതി യെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേ ഹം കണ്ടെത്തിയത്. സാലിഫ്, നിഷാദ്, റസൽ, അജാസ്, റഹീസ്, ഷാഹിദ്, അനൂപ്, ഹാരിസ് എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തിയത്.

അഭിമുഖം മെയ് അഞ്ചിന്
വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ ഡോക്ടർമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. 179 ദിവസത്തേക്കാണ് നിയമനം. പ്രതിമാസം 60,410 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ







