യുവാവിനെ കടമാൻ ചിറയിൽ മുങ്ങി മരിച്ച നിലയിൽ
കണ്ടെത്തി. കടമാൻചിറ താഴത്ത് വീട്ടിൽ രവിയുടെ
മകൻ ദിവിനെ(28) ആണ് ഇന്ന് വൈകിട്ടോടെ മരിച്ച
നിലയിൽ കണ്ടെത്തിയത്. ദിവിനെ ഉച്ചമുതൽ കാണാനില്ലായിരുന്നു. കാൽവഴുതി ചിറയിൽ വീണ
താണെന്നാണ് നിഗമനം. ബത്തേരി ഫയർഫോഴ്‌സ്
എത്തി മൃതദേഹം പുറത്തെടുത്തു.
സഹോദരങ്ങൾ: ഡിജിൻ, ഡിജിന

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







