കാലവര്‍ഷം: ക്ഷീര മേഖലയില്‍ നഷ്ടം ഒന്നരക്കോടി

കല്‍പ്പറ്റ: കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തുപെയ്ത മഴ ജില്ലയില്‍ ക്ഷീരമേഖയലില്‍ ഏല്‍പ്പിച്ചത് കനത്ത പ്രഹരം. ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് ജില്ലയില്‍ കണക്കാക്കുന്നതെന്ന് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി വി. മാത്യു പറഞ്ഞു.
ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി 900 ക്ഷീരകര്‍ഷകരെ മഴ ബാധിച്ചു. 10 തൊഴുത്ത് നശിച്ചു. പ്രതിദിന പാല്‍ അളവില്‍ 8,910 ലിറ്ററിന്റെ കുറവുണ്ടായി. 493 ഏക്കറില്‍ തീറ്റപ്പുല്‍ക്കൃഷി നശിച്ചു.
കല്‍പ്പറ്റ ബ്ലോക്കില്‍ വെണ്ണിയോട്, തെക്കുംതറ സംഘം പരിധിയില്‍ 60 വീതം കര്‍ഷകരെ പ്രളയം ബാധിച്ചു. ഈ സംഘങ്ങളില്‍ പ്രതിദിന പാല്‍ അളവില്‍ യാഥാക്രമം 200, 250 ലിറ്റര്‍ കുറവുണ്ടായി. വെണ്ണിയോട് രണ്ട് തൊഴുത്തും തെക്കുംതറയില്‍ 25 ഏക്കര്‍ തീറ്റപ്പുല്‍ക്കൃഷിയും നശിച്ചു. തരിയോട് സംഘം പരിധിയില്‍ 30 കര്‍ഷകരെയാണ് പ്രളയം ബാധിച്ചത്. പ്രതിദിന പാല്‍ അളവില്‍ 200 ലിറ്റര്‍ കുറവുണ്ടായി. കുപ്പാടിത്തറ സംഘം പരിധിയില്‍ 70 കര്‍ഷകരെ മഴ ബാധിച്ചു. പ്രതിദിന പാല്‍ അളവില്‍ 150 ലിറ്ററിന്റെ കുറവുണ്ടായി.
മാനന്തവാടി ബ്ലോക്കിലെ വിവരം(സംഘത്തിന്റേ പേര്, പ്രളയം ബാധിച്ച കര്‍ഷകര്‍, പ്രതിദിന പാല്‍ അളവിലെ കുറവ്-ലിറ്ററില്‍, തീറ്റപ്പുല്‍കൃഷി നാശം-ഏക്കറില്‍, നശിച്ച തൊഴുത്തുകളുടെ എണ്ണം എന്ന ക്രമത്തില്‍). നല്ലൂര്‍നാട്: 3,200,60, 0. ദീപ്തിഗിരി: 50,0,40,0. തലപ്പുഴ: 35,0,40,0. തൃശിലേരി: 15,0,10,0. മക്കിയാട്: 4,0,30,0. പനവല്ലി: 15,0,20,0. നിരവില്‍പ്പുഴ: 10,110,15,3. കാട്ടിമുല: 85,0,85,7. തോല്‍പ്പെട്ടി: 0,0,1,5. വരയാല്‍: 6,0,15,0. കല്ലോടി: 0,0, 25,0. വെള്ളമുണ്ട: 10,0,0,0. അപ്പപ്പാറ: 11,0,0,0. മാനന്തവാടി: 200,0,0,0. കൈതക്കൊല്ലി: 15,0,2,0. ആലാറ്റില്‍: 23,0,0,0. കുന്നുമ്മല്‍ അങ്ങാടി: 0,0,25,0. കാരക്കാമല: 0,200,30,0.
ബത്തേരി ബ്ലോക്ക്-മീനങ്ങാടി: 0,500,0,0. ബത്തേരി: 0,1650,50,0. അമ്പലവയല്‍: 0,400,0,0.
പനമരം ബ്ലോക്ക്: പെരിക്കല്ലൂര്‍: 25,0,10,2. പനമരം: 100,1200,0,3. നടവയല്‍:0,60,0,0. വാകേരി: 0,500,0,0. വരദൂര്‍: 3,500,0,0. ചിറ്റാലൂര്‍കുന്ന്: 0,120,0,0. ചിത്രമൂല: 0,70,0,0. ചീക്കല്ലൂര്‍: 0,120,0,0.പള്ളിക്കുന്ന്: 12,180,0,0. സീതാമൗണ്ട്: 0,100,0,0.ശശിമല: 0,100,0,0. പുല്‍പ്പള്ളി: 0,800,0,0. മുള്ളന്‍കൊല്ലി: 18,90,0,0.പാമ്പ്ര: 0,260,0,0. കായക്കുന്ന്: 0,50,0,0. കബനിഗിരി: 0,300,10,0.
മാനന്തവാടി ബ്ലോക്കിലെ കാട്ടിമൂല സംഘത്തിന്റെ 240 ബാഗ് കാലീത്തീറ്റയും 50 ടണ്‍ പച്ചപ്പുല്ലും കനത്ത മഴയില്‍ നശിച്ചു.
പനമരം ക്ഷീര സംഘത്തിലെ കര്‍ഷകര്‍ക്ക് കേരള ഫീഡ്‌സ് സൗജന്യമായി കാലിത്തീറ്റ അനുവദിച്ചു. ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇതേസംഘത്തിലെ കൃഷിക്കാര്‍ക്ക് ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി സൗജന്യമായി തീറ്റപ്പുല്ല് അനുവദിച്ചു. സംഘം പ്രസിഡന്റ് ജോര്‍ജ് മാത്യു വിതരണോദ്ഘാടനം നിര്‍വഹിച്ചു. ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഗുണനിയന്ത്രണ ഓഫീസര്‍ പി.എച്ച്. സിനാജുദ്ദീന്‍, പനമരം ക്ഷീര വികസന ഓഫീസര്‍ പി. അഭിലാഷ്, ബ്രഹ്മഗിരി സൊസൈറ്റി പ്രതിനിധി മോഹന്‍ദാസ്, സംഘം സെക്രട്ടറി കെ.എം. സ്മിത എന്നിവര്‍ പങ്കെടുത്തു.

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന കരട് പട്ടിക നാളെ; പരാതികള്‍ ജനുവരി 22 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേര്‍ക്കാന്‍ ഫോം 6, എന്‍ആര്‍ഐ പൗരന്മാര്‍ക്ക്

കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും

പതിവില്ലാതെ കേരളത്തിലടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്ന ശൈത്യത്തിന് കാരണം ലാനിനയും സൈബീരിയൻ ഹൈയിൽ നിന്നുള്ള വായുപ്രവാഹവുമെന്ന് വിദ​ഗ്ധർ. മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി കടുത്ത ശൈത്യമാണ് അനുഭവിക്കുന്നത്. ആഗോള പ്രതിഭാസമായ

ശ്രേയസ് ക്രിസ്തുമസ് -പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

കൊളഗപ്പാറ യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ക്രിസ്തുമസ് സന്ദേശം

ശ്രീനിവാസൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കൽപ്പറ്റ: പ്രസിദ്ധ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ്റെ ആകസ്മിക നിര്യാണത്തിൽ കെപിസിസി സംസ്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾക്ക് സിനിമയിലൂടെ സ്വതസിദ്ധമായ ശൈലിയിൽ അവതരണം

തൊഴില്‍ മേള സംഘടിപ്പിച്ചു.

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപിന്റെ നേതൃത്വത്തില്‍ മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. തൊഴില്‍ മേളയില്‍ അമ്പതിലധികം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ നിന്നുള്ള നാല് സ്ഥാപനങ്ങള്‍ മേളയില്‍

ജില്ലാതല ബാങ്കിങ് അവലോകനം യോഗം നാളെ

ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഡിസംബര്‍ 22) രാവിലെ 10.30ന് കല്‍പ്പറ്റ ഹോളിഡെയ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.