മാനന്തവാടി :കേന്ദ്ര സർക്കാരിന്റെ EIA ഡ്രാഫ്റ്റ് 2020 എന്നാ പദ്ധതി യാഥാർത്യമായാൽ ജീവനും നാടിനും ഭിഷണി ആകും. ഇനി മനുഷ്യൻ അരി മേടിക്കാൻ ഉണ്ടാക്കുന്ന പൈസ ഇനി വായു മേടിക്കാൻ ഉള്ള സമയം വിദൂരം ആവുകയില്ല. ഇതിനെതിരെ ഒരു ശക്തമായ നിലപാട് ഉണ്ടാകണം. ഈ പദ്ധതി യാഥാർത്യമായാൽ സർക്കാർ ജീവനക്കാർക്കോ, ഈ പദ്ധതി ആസൂത്രിതരോ അല്ലാതെ ഇതിനെതിരെ പ്രീതികരിക്കനോ ശബ്‌ദം ഉയർത്താനോ സാധിക്കുകയില്ല. പരിസ്ഥിതി മലിനീകരണത്തിനൊപ്പം ഭക്ഷ്യസാധനങ്ങൾ പോലും പരിസ്ഥിതിയിൽ ഉണ്ടാകാതെ വരും. അതികം താമസമില്ലാതെ ഭോപാൽ ദുരിതം പോലെ വൻ ദുരിതം നാം നേരിടേണ്ടി വരും. അതുപോലെ, അനവധി പ്രശ്നങ്ങൾ നാം നേരിടേണ്ടി വരും.മനുഷ്യനും, പ്രകൃതിക്കും, ഭിഷണിയാകുന്ന കേന്ദ്ര സർക്കാരിന്റെ EIA ഡ്രാഫ്റ് 2020 നയത്തിനെതിരെ KCYM മാനന്തവാടി മേഖല ശക്തിമായി പ്രതിഷേധിച്ചു. KCYM മാനന്തവാടി മേഖല പ്രസിഡന്റ് ജോബിഷ് ജോസ് പന്നികുത്തിമാക്കൽ അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ബഹുമാനപ്പെട്ട ഫാ.മാത്യു മലയിൽ, വൈസ് പ്രസിഡന്റ് ജിജിന കറുത്തേടത്ത്, സെക്രട്ടറി നിഖിൽ പള്ളിപ്പാടം, ജോ. സെക്രട്ടറി ലിഞ്ചു കുരിശുമുട്ടിൽ , ട്രെഷറർ അജിൽ കോട്ടക്കൽ, കോ-ഓർഡിനേറ്റർ അഷ്‌ജാൻ സണ്ണി കൊച്ചുപാറയ്ക്കൽ, സെനറ്റ് മെംബേർസ് അൻസിൽ കോട്ടക്കൽ, ജോസ്ന വടക്കേടത്ത്, ജോബിൻ ജോസ് അറക്കൽ, ജോബിൻ അരകുന്നേൽ, അനുഷ കപ്പലുമാക്കൽ, ലിന്റോ പടിഞ്ഞാറേൽ എന്നിവർ പങ്കെടുത്തു.

ഡ്രൈവർ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി