മെഡിക്കൽ കോളേജ് ഉൾപ്പടെ വിവിധ ആശുപത്രികളിൽ പോയി മടങ്ങി വരുന്നവർ
നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ അറിയിച്ചു.
നിരീക്ഷണം ആരംഭിച്ച് അഞ്ചോ ആറോ ദിവസം കഴിഞ്ഞാൽ രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം.
കോഴിക്കോട് മെഡി.കോളേജിൽ ചികിത്സ തേടി മടങ്ങി എത്തുന്നവരിൽ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി.
പ്രൈമറി കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെടുന്നവരുടെ അടുത്ത കുടുംബങ്ങൾ സെക്കണ്ടറി കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെടും ഇത്തരക്കാരും നിശ്ചിത ദിവസം നിരീക്ഷണത്തിൽ കഴിയാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മണ്ണ് തേച്ച് മറച്ച നിലയിൽ കാറിന്റെ നമ്പർ പ്ലേറ്റ്; നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസിന്റെ ജാഗ്രതയിൽ കുടുങ്ങി മോഷ്ടാക്കൾ
കൽപ്പറ്റ: മണ്ണ് തേച്ച് മറച്ച നിലയിലുള്ള നമ്പർ പ്ലേറ്റുള്ള കാർ കണ്ട നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസിന്റെ ജാഗ്രതയിൽ കുരുങ്ങി ക്ഷേത്രത്തിൽ മോഷണം നടത്തി മുങ്ങിയ പ്രതികൾ. വടുവഞ്ചാൽ, ചെല്ലങ്കോടുള്ള കരിയാത്തൻ കാവ് ക്ഷേത്രത്തിൽ







