കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (09.08) പുതുതായി നിരീക്ഷണത്തിലായത് 131 പേരാണ്. 126 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2798 പേര്‍. ഇന്ന് വന്ന 33 പേര്‍ ഉള്‍പ്പെടെ 385 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 928 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 28315 സാമ്പിളുകളില്‍ 27013 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 26126 നെഗറ്റീവും 887 പോസിറ്റീവുമാണ്.

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം
കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം