സുൽത്താൻബത്തേരി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും നാളെ(10.08.2020) മുതൽ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കണ്ടെയ്ൻമെൻ്റ് സോണുമായി ബന്ധപ്പെട്ട് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചിരുന്നു.രാവിലെ 6 .30 മുതൽ ഒരു മണിക്കൂർ ഇടവിട്ട് കോഴിക്കോട് അടക്കം സുൽത്താൻ ബത്തേരിയിലെ വിവിധ പ്രദേശങ്ങളിലേക്കായി 27 സർവീസുകളാണ് നാളെ മുതൽ ആരംഭിക്കുക.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







