വട്ടോളി-കുനിയിമ്മൽ- ആലാറ്റിൽ റോഡ് ശക്തമായ മഴയിൽ തകർന്നു.പ്രദേശത്തുള്ളവരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം മാനന്തവാടി എംഎൽഎ ഒ.ആർ കേളുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.ഇതോടെ പ്രദേശവാസികളുടെ ദുരിത യാത്രയ്ക്ക് അറുതി വന്നിരുന്നു. 2 ആദിവാസി കോളനികളിലുള്ളവർ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന റോഡാണിത്.

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ