നെറ്റ് സീറേ കാര്‍ബണ്‍ കേരളം ക്യാമ്പെയിനിന്റെ ഭാഗമായി കോട്ടത്തറ ഗ്രാമപഞ്ചായത്ത് ശില്‍പ്പശാല നടത്തി. കാര്‍ബണ്‍ തുലിത പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിവിധ ഘട്ട പ്രവര്‍ത്തനങ്ങള്‍ ശില്‍പ്പശാലയില്‍ വിശദീകരിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൈകള്‍ വിതരണം ചെയ്യും. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.റെനീഷ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.നസീമ അദ്ധ്യക്ഷത വഹിച്ചു. നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ്ബാബു ക്യാമ്പെയിന്‍ അവതരണം നടത്തി. അനെര്‍ട്ടില്‍ നിന്നുള്ള കെ.ഷക്കീറലി ഊര്‍ജ്ജമിത്രത്തെക്കുറിച്ചും റിട്ട.കൃഷി അസിസ്റ്റന്റ് എന്‍.കെ.രാജന്‍ നെറ്റ് സീറോ കാര്‍ബണ്‍ കൃഷിയില്‍ എന്ന വിഷയത്തിലും ക്ലാസ്സെടുത്തു. കോര്‍ കമ്മിറ്റി കണ്‍വീനര്‍ കെ.ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.

മരം ലേലം
എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936