മേപ്പാടി: ആംബുലൻസുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേ മുൻപ് നിർദ്ദേശിച്ച സംവിധാനങ്ങളോടെ മറ്റൊരു പുതിയ മൊബൈൽ ഐ സി യു സേവനം ലഭ്യമാക്കിയിരിക്കുകയാണ് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം. പുതിയ ഡി ലെവൽ മൊബൈൽ ഐ സി യു ന്റെ ഫ്ലാഗ് ഓഫ് കർമ്മം എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ആസ്റ്റർ ഡി എം ഹെൽത്ത്‌കെയർ എക്സിക്യൂട്ടീവ് ഡയറക്ടർ ടി ജെ. വിൽസൺ എന്നിവർ സംയുക്തമായി നിർവഹിച്ചു. ആധുനിക ജീവൻ രക്ഷാ സജ്ജീകരണങ്ങളും ക്രിട്ടിക്കൽ കെയർ വിഭാഗവും, വെന്റിലേറ്ററും,നവജാത ശിശു ജീവൻ രക്ഷാ ഉപാധികളും വിദഗ്ധ ജീവനക്കാരും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഇതിലുണ്ട്. ഡി ലെവൽ മൊബൈൽ ഐ സി യു സേവനങ്ങൾക്ക് 8111881044 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍
സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്.