തിരുനെല്ലി: വിൽപ്പനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് പിടി
യിൽ. കോഴിക്കോട്, നാലുവയൽ, പുറക്കാട്ടേരി ഉന്നതി സജീർ (19) നെ യാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. ബാവലി ചെക്ക് പോസ്റ്റിന് സമീപം പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് സജീറിനെ പിടികൂടിയത്. 720 ഗ്രാം കഞ്ചാവാണ് പിടിച്ചടുത്തത്. കറുത്ത പ്ലാസ്റ്റിക് കവറുകൾ സെല്ലോടോപ്പ് ഉപയോഗിച്ച് ഇരു കാലുകളുടെ തുടയിലും ഒട്ടിച്ചു വെച്ച നിലയിലായി രുന്നു കഞ്ചാവ്. എസ്.ഐ സജിമോൻ, എ.എസ്.ഐ മെർവിൻ ഡിക്രൂസ്, എസ്.സി.പി.ഒമാരയ ജയ്‌സൻ, സുഷാദ്, സി.പി.ഒ ഷിഹാബ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.