ചൂരൽമല – മുണ്ടക്കൈ ദുരന്തം രക്ഷാപ്രവർത്തനത്തിൽ മാതൃകയായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ആദ്യത്തെ വിളി വന്ന സമയം മുതൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ സജ്ജമായി.
സംഭവം നടന്ന ചൊവ്വാഴ്ച പുലർച്ചെ മുതൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ എല്ലാ വിഭാഗം ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും പൂർണ്ണ സജ്ജമായതുകൊണ്ട് തന്നെ പുലർച്ചെ 3.30 മുതൽ വന്നു തുടങ്ങിയ പരിക്ക് പറ്റിയ എല്ലാവർക്കും കൃത്യമായ ചികിത്സകൾ നൽകാനായത് ആശ്വാസമായി. ദുരന്ത വാർത്ത അറിഞ്ഞ ഉടനെ തന്നെ വെന്റിലേറ്ററുകളും ഐസിയു കളും അടക്കമുള്ള അടിയന്തിര സംവിധാനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ ക്രോഡീകരിക്കാനായതും ചികിത്സയുടെ ആക്കം കൂട്ടി. ഒപ്പം വാർഡുകളിൽ കിടക്കകളുടെ എണ്ണം കൂട്ടിയും കൂടുതൽ നഴ്സിംഗ് ജീവനക്കാരെ വിളിച്ചുവരുത്തിയും അവധിയിൽ പോയവരെ തിരിച്ചുവിളിച്ചും സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കിയിരുന്നു. പരിക്കേറ്റു വരുന്നവരുടെ പേര് വിവരങ്ങൾ അതാത് സമയങ്ങളിൽ ബോർഡിൽ പ്രദർശിപ്പിചത് ബന്ധുകൾക്കും നാട്ടുകാർക്കും വളരെ സഹായകമായി. ഉരുൾപൊട്ടലിൽ പെട്ടവർക്കാവശ്യമായ എല്ലാ ചികിത്സകളും സൗജന്യമായി നൽകുമെന്ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ചെയർമാനും ആസ്റ്റർ ഡി എം ഹെൽത്ത്‌കെയർ മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ്‌ മൂപ്പൻ അറിയിച്ചു. കൂടാതെ പുനരധിവാസത്തിനും മറ്റുമായി 4 കോടി രൂപയുടെ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഒപ്പം ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട മെഡിക്കൽ കോളേജിലെ മുഴുവൻ ജീവനകാർക്കും വീടുകൾ മിർമ്മിച്ചുനൽകുമെന്ന് എക്സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീർ അറിയിച്ചു.
ഇതുവരെ 201 പേരെയാണ് പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ഇതിൽ 52 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. 4 പേർ തീവ്ര പരിചരണ വിഭാഗത്തിലും. ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്‌സിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് ആസ്റ്റർ മിംസിൽ നിന്നും മെഡിക്കൽ സംഘം അന്നേ ദിവസം രാവിലെ തന്നെ സംഭവസ്ഥലത്തേക്ക് തിരിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ സജീവമായ ഇടപെടൽ ഉണ്ടായിരുന്നതുകൊണ്ട് ആവശ്യമായ വെന്റിലേറ്ററുകളും മരുന്നുകളും ആംബുലൻസുകളും സമയോജിതമായി എത്തിക്കാൻ കഴിഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ജില്ലാ ഭരണകൂടത്തെ സഹായിക്കാനായി 3 ഫോറെൻസിക് സർജ്ജന്മാരുടെ സേവനവും മെഡിക്കൽ കോളേജിൽനിന്നും നൽകുകയുണ്ടായി. സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ഉണർന്ന് പ്രവർത്തിച്ചത് വളരെ സഹായകമായി. രക്ഷാപ്രവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ആസ്റ്റർ ഗ്രൂപ്പിന്റെ മറ്റ് കേന്ദ്രങ്ങളിൽ നിന്നുമുള്ള മെഡിക്കൽ സംഘത്തെ ഏകോപിപ്പിക്കുകയും ചെയ്തു. ഡീൻ ഡോ. ഗോപകുമാരൻ കർത്ത, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വൈദ്യ സഹായത്തിന് 8111881234 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപെടാവുന്നതാണ്.

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം

കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം

ശ്രീനാരായണഗുരുവിന്റെ 171–ാമത്‌ ജയന്തി വിപുലമായി ആഘോഷിച്ചു.

കേണിച്ചിറ: ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവസേവാശ്രമത്തിൽ ശ്രീനാരായണ ഗുരുവിന്റെ 171–ാമത്‌ ജയന്തി വിപുലമായി ആഘോഷിച്ചു. ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ

ബപ്പനം മഹല്ലിൽ ഇശൽമീലാദ് സംഘടിപ്പിച്ചു.

വാരാമ്പറ്റ: ബപ്പനം നൂറുൽ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇശൽ മീലാദ് നബിദിനാഘോഷപരിപാടികൾ സമാപിച്ചു. പ്രദേശത്തെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച അക്കാദമിക് പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ

മദ്യവും തോട്ടയും പിടികൂടിയ സംഭവം:അറസ്റ്റിലായ തങ്കച്ചൻ നിരപരാധിയെന്ന് പോലീസ്; യഥാർത്ഥ പ്രതികളിലൊരാൾ അറസ്റ്റിൽ

പുൽപ്പള്ളി: മദ്യവും,സ്ഫോടകവസ്‌തുക്കളും പിടികൂടിയതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്‌ത് റിമാണ്ടിൽ കഴിയുന്ന പുൽപ്പള്ളി മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ നിരപരാധിയെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. മുള്ളൻകൊല്ലിയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഭിന്നതയും, വ്യക്തിവിരോധവും മൂലം അഗസ്റ്റിനെ കുടു

കാമുകനിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ ശാരീരിക മാനസിക പീഡകളെക്കുറിച്ച് തുറന്നു പറഞ്ഞു അവതാരകയുടെ പോസ്റ്റ്; മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ ജസീലയുടെ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു.

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും മോഡലുമായ ജസീല പർവീണ്‍. ടെലിവിഷൻ ഷോയായ സ്റ്റാർ മാജിക്കിലൂടെയും ജസീല ശ്രദ്ധ നേടി.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ചില ചിത്രങ്ങളും പോസ്റ്റുകളുമാണ് ഇപ്പോള്‍

ഫോസ്മോ വയനാട് ജമാലുപ്പ എൻഡോവ്മെന്റ് വിതരണം ചെയ്തു.

ഡബ്യൂ.എം.ഒ. വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി ഡബ്ല്യൂ.എം.ഒ. പൂർവ്വവിദ്യാർത്ഥി സംഘടനയായ ‘ഫോസ്മോ’ യു.എ.ഇ. ചാപ്റ്റർ, ജമാൽ സാഹിബിന്റെ പേരിൽ ഏർപ്പെടുത്തിയ ജമാലുപ്പ എൻഡോവ്മെന്റ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. മുട്ടിൽ യതീംഖാന ക്യാമ്പസിൽ നടന്ന നബിദിനാഘോഷ പരിപാടിയിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.