ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവെ: മന്ത്രിസഭ ഉപസമിതി

മുണ്ടക്കൈ – ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവ്വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തിരച്ചിൽ. ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കും.

എൻ.ഡി.ആർ.എഫ്, കെ – 9 ഡോഗ് സ്ക്വാഡ്, ആർമി കെ – 9 ഡോഗ് സ്ക്വാഡ്, സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ്, മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പ്, പോലിസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, തമിഴ്നാട് ഫയർ ആൻഡ് റസ്ക്യൂ, മെഡിക്കൽ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെൽറ്റ സ്ക്വാഡ്, നേവൽ, കോസ്റ്റ് ഗാർഡ് തുടങ്ങിയ 11 സേനാ വിഭാഗങ്ങളിലെ 1264 പേരാണ് ആറ് മേഖലകളിലായി തിരിഞ്ഞ് അഞ്ച് ദിവസം തിരിച്ചിൽ നടത്തിയത്. പരിശോധനയിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തി.

പുഞ്ചിരി മട്ടം, മുണ്ടക്കൈ, ചൂരൽമല, വില്ലേജ് പരിസരം, സ്കൂൾ റോഡ് എന്നിവടങ്ങളിലായി 31 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചും പരിശോധന നടത്തി. അപകടത്തിൽ കാണാതായവരെ കണ്ടെത്തുന്നതിന് ഫോട്ടോഗ്രാഫി ഫോൾഡറും മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത കുടുംബങ്ങളെയും പരിശോധിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും സമിതി അറിയിച്ചു.

ക്യാമ്പുകളിലെ ശുചിത്വം ഉറപ്പാക്കും. ആവശ്യമില്ലാതെ ദുരന്ത ഭൂമിയിലേക്ക് എത്തുന്നവരെ പ്രോത്സാഹിപ്പിക്കില്ല. ഇത്തരം ടൂറിസം യാത്രകൾ നിരുത്സാഹപ്പെടുത്തും. കുടുംബാംഗങ്ങൾ നഷ്ടമായവർ ഉൾപ്പടെയാണ് തിരച്ചിലിന് ഇറങ്ങുന്നത്. അവരുടെ വൈകാരികത മനസ്സിലാക്കണം. രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്ത് ഭക്ഷണം നൽകുന്നതിന് ആളുകൾ പോകരുത്.

ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും മന്ത്രിസഭാ ഉപസമിതി പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ എന്നിവർ പങ്കെടുത്തു.

ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് പ്രകടനവും പൊതുസമ്മേളനവും നടത്തി

കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജൂലൈ 9 ബുധനാഴ്ച അഖിലേന്ത്യാതലത്തിൽ നടക്കുന്ന പണിമുടക്കിൽ എല്ലാ വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും സഹകരിക്കണമെന്നും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ്

മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു.

കോലം കെട്ട ആരോഗ്യ വകുപ്പ് ആരോഗ്യ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു. സമരത്തിൽ

ബയോഗ്യാസ് പ്ലാന്റ്:വിതരണോദ്ഘാടനം നടത്തി.

വെള്ളമുണ്ട:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബയോഗ്യാസ് പ്ലാന്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ടയിൽ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.മേഖല പ്രസിഡന്റ്‌ എം. മണികണ്ഠൻ അധ്യക്ഷത

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ‘വയനാട് മഡ് ഫെസ്റ്റ് 2025 സീസൺ 3’ യുടെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റേജ് പന്തൽ മറ്റ് സൗകര്യങ്ങൾ, അനൗൺസ്മെന്റ്,

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *