തിരുനെല്ലി ഗ്രാമപഞ്ചായത്ത് 16 വാർഡ് ജനകീയ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സമാഹരിച്ച
72500 രൂപ ജില്ലാ കളക്ടർക്ക് കൈമാറി. പട്ടികജാതി – പട്ടികവർഗ്ഗ -പിന്നാക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളുവിന്റെ സാന്നിധ്യത്തിൽ കെ.വി വസന്തകുമാരി, എസ് ആനന്ദ്, ജോയ്സ് ജോൺ, ചന്ദ്രിക സന്തോഷ്, എം സജിത് കുമാർ എന്നിവരാണ് തുക കൈമാറിയത്

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ