24 മണിക്കൂറും സജീവമായി മെറ്റീരിയല്‍ കളക്‍ഷന്‍ സെന്റര്‍

പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് ഹൈസ്കൂളില്‍ ആരംഭിച്ച അവശ്യസാധന കളക്ഷൻ സെന്റര്‍ 24 മണിക്കൂറും സജീവം. ദുരന്ത ബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിനായി വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനകളും വ്യക്തികളും മറ്റും കൊണ്ടു വരുന്ന അവശ്യ വസ്തുക്കള്‍ ഇവിടെയാണ് സംഭരിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും രാപകലില്ലാതെയാണ് ഇവിടേക്ക് അവശ്യവസ്തുക്കളുമായി വാഹനങ്ങള്‍ എത്തുന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നു മണിവരെയുള്ള കണക്കുകള്‍ പ്രകാരം 592.96 ക്വിന്റല്‍ അരി, 5000 പാക്കറ്റ് ബ്രഡ്, 30,767പാക്കറ്റ് ബിസ്‌ക്കറ്റ്, 2947 ബെഡ് ഷീറ്റുകള്‍, 268 ഫീഡിങ് ബോട്ടില്‍, 3383 കിലോഗ്രാം ഗോതമ്പ് പൊടി, 1628 ബോട്ടില്‍ ഡെറ്റോള്‍, 1100 ബക്കറ്റുകള്‍, 2544 പായകള്‍, 430 ബേബി സോപ്പുകള്‍, 3979 കിലോഗ്രാം പച്ചക്കറികള്‍, 70229 ബോട്ടില്‍ കുടിവെള്ളം ഉൾപ്പടെയുള്ളവ ഇവിടേയ്ക്കെത്തിച്ചു.

ഇവയ്ക്കു പുറമേ കുട്ടികൾക്കുള്ള ഡയപ്പറുകൾ, സോപ്പ്, ഡെറ്റോൾ, പഞ്ചസാര, പരിപ്പ്, മെഴുകുതിരി, തുണിത്തരങ്ങൾ, ബ്രഷ്, ടൂത്ത് പേസ്റ്റ്, പുതപ്പുകൾ, ടോർച്ചുകൾ ഉൾപ്പടെയുള്ള വിവിധ അവശ്യ സാധനങ്ങളും മരുന്നുകളും മറ്റും കേന്ദ്രത്തിലേക്കെത്തുന്നുണ്ട്. ഇവിടെ ശേഖരിക്കുന്ന സാധനങ്ങൾ ആവശ്യാനുസരണം കിറ്റുകളാക്കി വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിക്കുന്നതിനുള്ള സൗകര്യമാണ് നിലവിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.

കിറ്റുകള്‍ നിറക്കുന്നതിലേക്കാവശ്യമായ പലവ്യഞ്ജനങ്ങള്‍, വീടുകളിലേക്കാവശ്യമായ ചെറിയ ഫര്‍ണിച്ചറുകള്‍, കുട്ടികള്‍ക്കാവശ്യമായ കളിപ്പാട്ടങ്ങള്‍, കളറിങ് ബുക്കുകള്‍ തുടങ്ങിയവയാണ് പ്രധാനമായും ഇനി ആവശ്യമുള്ളത്.

മാനന്തവാടി സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ഇ അനിതാകുമാരി എന്നിവരുടെ ഏകോപനത്തിലാണ് സെന്ററിന്റെ പ്രവര്‍ത്തനം. 500 ലേറെ വളണ്ടിയര്‍മാരാണ് സേവന സന്നദ്ധരായി കളക്‍ഷന്‍ സെന്ററിലുള്ളത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി 30 ഉദ്യോഗസ്ഥരും ഇവിടെ പ്രവർത്തിക്കുന്നു

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ‘വയനാട് മഡ് ഫെസ്റ്റ് 2025 സീസൺ 3’ യുടെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റേജ് പന്തൽ മറ്റ് സൗകര്യങ്ങൾ, അനൗൺസ്മെന്റ്,

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്.

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ഒപി സേവനം

മേപ്പാടി: കുട്ടികളിൽ മഴക്കാല രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 ആഗസ്റ്റ് 31 വരെ ശിശുരോഗ വിഭാഗത്തിലെ എല്ലാ ഡോക്ടർമാരുടെയും വൈദ്യ പരിശോധന സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8111885061

കുടിശ്ശിക 31 വരെ അടയ്ക്കാം

കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ജൂലൈ 31 വരെ കുടിശ്ശിക അടയ്ക്കാന്‍ അവസരം. കുടിശ്ശികയുള്ള തൊഴിലാളികള്‍ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 206355.

ജില്ലയിലെ മൂന്നാമത്തെ മാ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ മൂന്നാമത്തെ മാ കെയര്‍ സെന്റര്‍ പുല്‍പ്പള്ളി ജയശ്രീ സ്‌കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിങ്ങനെയെല്ലാം ലഭ്യമാക്കുന്നതിനാണ് പൊതുവിദ്യാലയങ്ങളില്‍ മാ കെയര്‍ കിയോസ്‌കുകള്‍ ആരംഭിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.