ഗൂഗിൾ ഫോൾഡബിൾ ഫോൺ ആദ്യമായി ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു; പിക്സൽ 9 പ്രോ ഫോൾഡ് പ്രീ ഓർഡർ ചെയ്യാൻ അവസരം ഒരുക്കി ഫ്ലിപ്കാർട്ട്: സവിശേഷതകളും വിലയും

ഗൂഗിള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ആദ്യ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണ്‍ എത്തിച്ചു. ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് (Google Pixel 9 Pro Fold) എന്നാണ് ഇതിന്‍റെ പേര്. ഏതൊരു കമ്ബനിയുടെയും ഏറ്റവും കനം കുറഞ്ഞതും വലിയ ഇന്നര്‍ ഡിസ്പ്ലെ ഉള്ളതുമായ ഫോള്‍ഡബിളാണ് ഇതെന്നാണ് ഗൂഗിളിന്‍റെ പ്രധാന അവകാശവാദം. ഗൂഗിളിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണാണ് ഇതെങ്കിലും ആദ്യമായാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് വരുന്നത്. മുമ്ബിറങ്ങിയ ഫസ്റ്റ് ജനറേഷന്‍ പിക്‌സല്‍ ഫോള്‍ഡ് ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല.

വലിയ ഡിസ്‌പ്ലെയും കനം കുറഞ്ഞ ഡിസൈനും ഗൂഗിള്‍ എഐയുമാണ് പിക്‌സല്‍ 9 പ്രോ ഫോള്‍ഡിന്‍റെ പ്രധാന സവിശേഷതയെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഏതൊരു ബ്രാന്‍ഡിന്‍റെയും ഇതുവരെയുള്ള ഏറ്റവും വലിയ ഫോള്‍ഡബിള്‍ ഇന്നര്‍ ഡിസ്‌പ്ലെയാണ് (8 ഇഞ്ച്) ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 6.3 ഇഞ്ചിന്‍റേതാണ് കവര്‍ ഡിസ്പ്ലെ. പിക്‌സല്‍ 9ന്‍റെ മറ്റ് മോഡലുകളിലെ പോലെ ടെന്‍സര്‍ ജി4 പ്രൊസസറാണ് ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡിലും വരുന്നത്.

ഗൂഗിള്‍ എഐയുടെ ഏറെ ഫീച്ചറുകള്‍ ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പിക്സല്‍ സ്ക്രീന്‍ഷോട്ട്‌സ്, പിക്‌സല്‍ സ്റ്റുഡിയോ, സര്‍ക്കിള്‍ ടു സെര്‍ച്ച്‌, സമ്മറൈസ്, ജെമിനി, മാജിക് എഡിറ്റര്‍, ബെസ്റ്റ് ടേക്ക്, വീഡിയോ ബൂസ്റ്റ്, ആഡ് മീ, പ്രോ കണ്‍ട്രോള്‍സ് തുടങ്ങി അനവധി എഐ ടൂളുകള്‍ ഫീച്ചറുകളുടെ പട്ടികയിലുണ്ട്. 48 എംപി വൈഡ് ആംഗിള്‍, 10.5 എംപി അള്‍ട്രാ വൈഡ്, 10.8 എംപി ടെലിഫോട്ടോ സെന്‍സര്‍ (5x ഒപ്റ്റിക്കല്‍ സൂം, 20x സൂപ്പര്‍ റെസ് സൂം) എന്നിവയാണ് ക്യാമറകള്‍. 42 എംപി ഫ്രണ്ട് ക്യാമറ ഇന്നര്‍ ഡിസ്‌പ്ലെയിലും 10 എംപി ക്യാമറ കവര്‍ സ്ക്രീനിലും ഇതിന് പുറമെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആന്‍ഡ്രോയ്‌ഡ് 14, വയര്‍ലെസ് ചാര്‍ജിംഗ്, 45 വാട്ട്‌സ് ചാര്‍ജിംഗ്, 4650 എംഎഎച്ച്‌ ബാറ്ററി, നാനോ സിം കാര്‍ഡ്, ഇ-സിം, 5ജി, 4ജി എല്‍ടിഇ, വൈഫൈ 7, ബ്ലൂടൂത്ത് 5.3, എന്‍എഫ്‌പി, ജിപിഎസ്, യുഎസ്‌ബി ടൈപ്പ് സി പോര്‍ട്ട്, ആംബിയന്‍റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ബാരോ മീറ്റര്‍, ആകി‌സിലറോ മീറ്റര്‍, ഗോറില്ല ഗ്ലാസ് വിക്‌ടസ്, ഐപിഎക്സ്8 റേറ്റിംഗ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് ഇന്ത്യയില്‍ ഫ്ലിപ്‌കാര്‍ട്ട് വഴി ബുക്ക് ചെയ്യാനാകും. രണ്ട് നിറങ്ങളിലാണ് (Porcelain and Obsidian) ഫോണ്‍ വില്‍പനയ്ക്ക് എത്തുന്നത്. ഇന്ത്യയില്‍ ലഭ്യമായ 16 ജിബി+256 ജിബി വേരിയന്‍റിന് 1,72,999 രൂപയാണ് വില. ഗൂഗിളിന്‍റെ ഏറ്റവും ഉയര്‍ന്ന വിലയുള്ള സ്‌മാര്‍ട്ട്ഫോണാണിത്.

പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍

സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്.

ഹൃദ്രോഗം പിടികൂടിയിട്ടുണ്ടോ; ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ അടയാളങ്ങള്‍ ശ്രദ്ധിക്കണം

നമുക്കുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ച് ശരീരം തന്നെ പല സൂചനകള്‍ നല്‍കാറുണ്ട്. ഹൃദ്രോഗത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അതിന്റെ ലക്ഷണങ്ങളായി ആദ്യം നമ്മുടെ മനസിലേക്ക് വരുന്നത് നെഞ്ചുവേദനയും ശ്വാസ തടസവും ഒക്കെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളേക്കാള്‍ ഉപരിയായി ചര്‍മ്മം നിങ്ങള്‍ക്ക്

ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണം: കെ കെ ശൈലജ

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ എംഎല്‍എ. ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന്

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; 10 ദിവസത്തേക്കെന്ന് സൂചന; പകരം ചുമതല ആർക്കും നൽകിയിട്ടില്ല

തിരുവനന്തപുരം: തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പുലർച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര. മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും. പകരം ചുമതല പതിവുപോലെ ആർക്കും

കായികധ്യാപക നിയമനം.

വയനാട് , മാഹി ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ കരാറടിസ്ഥാനത്തില്‍ കായികധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദമാണ് (ബി.പി.എഡ്) യോഗ്യത. പ്രായപരിധി 50 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.