ധനസഹായത്തിൽ നിന്ന് ഇഎംഐ പിടിച്ചു; കൽപറ്റ ഗ്രാമീൺ ബാങ്കിനു മുന്നിൽ പ്രതിഷേധം, സംഘർഷം

കൽപ്പറ്റ: ഗ്രാമീൺ ബാങ്ക് റീജനൽ ഓഫിസിന് മുന്നിൽ ഇന്നു രാവിലെ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരത്തിൽ സംഘർഷം. ഇരു വിഭാഗവും നേർക്കുനേർ വന്നതോടെയാണ് സംഘർഷം ഉടലെടുത്തത്. പൊലീസ് ഇടപെട്ട് ഇരു സംഘത്തേയും പിടിച്ചുമാറ്റുകയായിരുന്നു. ഇതിനിടെ യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. യൂത്ത് ലീഗ് പ്രവർത്തകർ ബാങ്ക് ഓഫിസിലേക്ക് കടന്നുകയറാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി.

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ സർവതും നഷ്ടപെട്ടവർക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ നൽകിയ 10,000 രൂപയിൽ നിന്നും ബാങ്കിന്റെ വായ്പ കുടിശ്ശികയിലേക്ക് ഇഎംഐ പിടിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. 1500 രൂപ മുതൽ 5000 രൂപ വരെയാണ് ബാങ്ക് പിടിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം കഴിഞ്ഞ ദിവസം ഉയർന്നിരുന്നു. ഇന്നു രാവിലെ എട്ട് മണിയോടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി ബാങ്ക് ഓഫിസിന് മുന്നിൽ എത്തിയത്. എന്നാൽ പൊലീസ്, ബാങ്ക് കെട്ടിടത്തിലേക്ക് കടക്കുന്നത് തടയാൻ ഷട്ടറുകൾ അടച്ചു. ഷട്ടറിന് മുന്നിൽ കുത്തിയിരുന്നായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം.

തുടർന്ന് ഒൻപതു മണിയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബാങ്കിന് മുന്നിൽ പ്രതിഷേധവുമായി എത്തി. ഇരു സംഘങ്ങളായി പ്രതിഷേധിക്കുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവഎഫ്ഐ പ്രവർത്തകരും പരസ്പ‌രം വെല്ലുവിളിച്ചുകൊണ്ട് പാഞ്ഞടുത്തത്. ഇതോടെ പൊലീസ് ഇടപെട്ട് ഇരു സംഘത്തേയും നിയന്ത്രിക്കുകയായിരുന്നു. ഇതിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കു സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയിൽ നിന്നു വായ്‌പത്തിരിച്ചടവ്ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിന്റെ നടപടിയാണ് വിവാദത്തിലായത്. ബാങ്കിന്റെ ചൂരൽമല ശാഖയിൽ നിന്നു വായ്പ എടുത്തവരിൽനിന്നാണു പ്രതിമാസ തിരിച്ചടവ് ഈടാക്കിയത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 10 പേർ ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തി.

നടപടി വിവാദമായതോടെ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്‌നം പരിഹരിക്കാൻ കലക്ടറോടു നിർദേശിച്ചു. തുടർന്ന്, ദുരന്തബാധിതരിൽ നിന്ന് ഈടാക്കിയ തുക ഉടൻ തിരിച്ചുനൽകണമെന്ന് ബാങ്കുകൾക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ലീഡ് ബാങ്ക് മാനേജർക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവു നൽകിയിരുന്നു.

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

പനമരം – നടവയൽ റോഡിൽ വാഴ നട്ട് പൗരസമിതിയുടെ പ്രതിഷേധം

പനമരം : ജില്ലയിലെ പ്രധാന പാതകളിൽ ഒന്നായ പനമരം – ബത്തേരി റോഡിലെ നടവയൽ വരെയുള്ള ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പനമരം പൗരസമിതി പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു. പനമരം പാലം കവലമുതൽ പുഞ്ചവയൽ

എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ

ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതി എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും 1.35 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മള്‍ട്ടി പര്‍പസ് ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ (ജൂലൈ 5) രാവിലെ 10 ന് മാനന്തവാടി

ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി

വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. കളേ്രക്ടറ്റില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ

ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്

കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. എല്‍സ്റ്റണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ രുവണ, പുലിക്കാട്, വെള്ളമുണ്ട എച്ച്.എസ്, ഏട്ടേ നാല് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ജൂലൈ 5) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായിമുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.